Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം ലൈംഗിക തൊഴിലാളിയായി ജീവിതം; പിന്നെ കഞ്ചാവു കച്ചവടം; നിരവധി കാമുകന്മാർ; അനീഷുമായുള്ള ബന്ധം തുടരുമ്പോൾ തന്നെ പൂർവ ബന്ധം തുടർന്നതുകൊലയ്ക്ക് കാരണമായി; കോഴിക്കോട് അസ്മാബിയുടെ കൊലപാതകത്തിന്റെ ഉള്ളറകൾ തിരയുമ്പോൾ

ആദ്യം ലൈംഗിക തൊഴിലാളിയായി ജീവിതം; പിന്നെ കഞ്ചാവു കച്ചവടം; നിരവധി കാമുകന്മാർ; അനീഷുമായുള്ള ബന്ധം തുടരുമ്പോൾ തന്നെ പൂർവ ബന്ധം തുടർന്നതുകൊലയ്ക്ക് കാരണമായി; കോഴിക്കോട് അസ്മാബിയുടെ കൊലപാതകത്തിന്റെ ഉള്ളറകൾ തിരയുമ്പോൾ

കോഴിക്കോട്: ഒരേ സമയം മൂന്ന് ബന്ധങ്ങൾ. അസ്മാബിയുടെ കൊലപാതകത്തിലേക്ക് കാമുകൻ അനീഷിനെ എത്തിച്ചത് മുൻ കാമുകനുമായി ബന്ധം തുടർന്നത്. സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ അനീഷ്അസ്മാബിയുടെ കൊലപാതകത്തിന്റെ ഉള്ളറക്കഥകൾ പൊലീസിനോട് വെളിപ്പെടുത്തിയത്. അമ്മയെ അച്ഛൻ തീകൊളുത്തി കൊല്ലുന്നത് കണ്ട ബാല്യവും തൂങ്ങി മരിച്ച അച്ഛന്റെ മൃതദേഹം ഏറ്റ് വാങ്ങേണ്ടി വന്ന യൗവ്വനവും അനീഷിന്റെ സാധാരണ ജീവിതത്തിന്റെ പ്രതികൂലമായി ബാധിച്ചിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ ആളൊഴിഞ കെട്ടിടത്തിന് പരിസരത്ത് അഴുകിയ നിലയിൽ തെരുവു നായകൾ കടിച്ച് വലിക്കുന്ന രീതിയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നിട് മൃതദേഹത്തിലുണ്ടായിരുന്ന സാരി, മോതിരം, ചരട് തുടങ്ങിയവയിലൂടെ മരിച്ചതുകൊണ്ടോട്ടി സ്വദേശിനിയായ അസ്മാബി എന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ 20 വർഷമായി കോഴിക്കോടാണ് അസ്മാബി താമസിച്ചിരുന്നത്. സാഹചര്യങ്ങൾ അസ്മാബിയെ ആദ്യം ലൈംഗിക തൊഴിലാളിയാക്കി മാറ്റുകയായിരുന്നു. പിന്നീട് കഞ്ചാവ് വിൽപനയിലേക്ക് തിരിയുകയായിരുന്നു. കേസിലെ പ്രതിയായ അനീഷ് അസ്മാബിയുടെ മുൻകാമുകന്മാരിലൊരളായ ബിജുവിന്റെ കൂടെ ജയിലിലായിരുന്നു. ഈ സമയത്ത് അനീഷുമായ് പരിചയത്തിലായ അസ്മാബി ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷവും അനീഷുമായി ബന്ധം തുടരുകയായിരുന്നു.

ഇതേ സമയം ജയിലിൽ നിന്ന് ഇറങ്ങിയ ബിജുവുമായും രാജേഷ് എന്ന മറ്റൊരാളുമായി അസ്മാബി ബന്ധം പുലർത്തുകയുമായിരുന്നു എന്നാൽ ഇത് അനീഷിന് ഇഷ്ടമായിരുന്നില്ല. സംഭവ ദിവസം റെയിൽവേ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ വെച്ച് ഇരുവരും മദ്യപിക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നു. ഈ സമയത്ത് രാജേഷ് അസ്മാബിയുടെ മൊബൈലിലേക്ക് രണ്ട് തവണ വിളിച്ചു. ഈ പേരിൽ തുടങ്ങിയ തർക്കം അസ്മാബിയുടെ കൊലപാതകത്തിലെത്തിക്കുകയായിരുന്നു.

കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊല നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം അനീഷ് അസ്മാബിയുടെ മൊബൈലും വെള്ളി ആഭരണങ്ങളും പതിനഞ്ച് പാക്കറ്റ് കഞ്ചാവുമായ് കടന്ന് കളയുകയായിരുന്നു. മൊബൈലും വെള്ളി ആഭരങ്ങളും നഗരത്തിൽ വിറ്റ അനീഷ് അസ്മാബിയുടെ മൃദദേഹം പൊലീസ് കണ്ടെത്തിയ ശേഷം അസ്മാബിയുടെ മറ്റൊരു കാമുകനായ രാജേഷിനെ കൂട്ടി മുങ്ങുകയായിരുന്നു. അസ്മാബിയുടെ കൊലപാതകത്തിൽ പൊലീസ് രാജേഷിനേയും തിരയുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രാജേഷിനെയും ഒപ്പം കൂട്ടിയത്.പിന്നീട് വയനാട് സുൽത്താൻ ബത്തേരിയിലെത്തിയ രാജേഷിനെ തനിച്ചാക്കി അനീഷ് മുങ്ങുകയായിരുന്നു.

പൊലീസിന്റെ തന്ത്രപരമായ അന്വേഷണമാണ് അനീഷിനെ കുടുക്കിയത്. രാജേഷിനെ പിടികൂടിയ പൊലീസ് തന്ത്രപ്രരമായി അനീഷിനെ കോഴിക്കോട് വിളിച്ച് വരുത്തിഅറസ്റ്റ് ചെയുകയായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP