Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രി എംഎം മണിക്കെതിരെയുള്ള ഫേസ്‌ബുക്ക് പോസ്റ്റ്; മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവെന്ന് പറഞ്ഞ ആർഎസ്‌പി നേതാവിന് സിപിഎം പ്രവർത്തകരുടെ മർദ്ദനം; ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടാൽ ഇതായിരിക്കും അനുഭവമെന്നും ഭീഷണി

മന്ത്രി എംഎം മണിക്കെതിരെയുള്ള ഫേസ്‌ബുക്ക് പോസ്റ്റ്; മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവെന്ന് പറഞ്ഞ ആർഎസ്‌പി നേതാവിന് സിപിഎം പ്രവർത്തകരുടെ മർദ്ദനം; ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടാൽ ഇതായിരിക്കും അനുഭവമെന്നും ഭീഷണി

നെടുങ്കണ്ടം: മന്ത്രി എം.എം.മണിക്കെതിരായി ഫേസ്‌ബുക്കിലൂടെ പ്രചരിച്ച പോസ്റ്റിൽ കമന്റുചെയ്ത ആർ.എസ്‌പി. ഉടുമ്പൻചോല നിയോജകമണ്ഡലം സെക്രട്ടറി നെടുങ്കണ്ടം മുല്ലവേലിൽ എം.എസ്.ഷാജി (42)ക്ക് മർദനം. സംഭവത്തിൽ ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിപിഎം. ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറു പേർക്കെതിരേ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് സംസ്ഥാനത്ത് വൻ പ്രളയത്തിന് കാരണമായതെന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ പ്രചരണം നടന്നിരുന്നു. ഇത്തരത്തിലുള്ള ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ മന്ത്രി എം.എം.മണിക്കെതിരേ കമന്റിട്ടതിനെ തുടർന്ന് സിപിഎം. ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വൈകീട്ട് 7.15-ഓടെ നെടുങ്കണ്ടം പഞ്ചായത്ത് മാർക്കറ്റിന് സമീപത്തുവെച്ച് തന്റെ തലയ്ക്കു പിന്നിൽ അടിച്ചുവീഴ്‌ത്തുകയായിരുന്നെന്ന് ഷാജി പറഞ്ഞു.

പരിക്കേറ്റ ഷാജി നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ ഷാജിയുടെ ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. ഫേസ്‌ബുക്കിൽ പോസ്റ്റിട്ടാൽ ഇതായിരിക്കും അനുഭവമെന്ന് അക്രമിസംഘം വെല്ലുവിളിച്ചതായും ഷാജി പറയുന്നു. പരിക്കേറ്റ് അവശനായ ഷാജിയെ കോൺഗ്രസ് നേതാവ് എം.എൻ.ഗോപിയുടെ നേതൃത്വത്തിലാണ് താലൂക്കാശുപത്രിയിലെത്തിച്ചത്. എന്നാൽ, പൊലീസ് കേസെടുത്തിരിക്കുന്ന സിപിഎം. ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയടക്കം ആറ് പേർ മർദനമേറ്റെന്ന് ആരോപിച്ച് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ചികിത്സ തേടിയിട്ടുണ്ട്.

സിപിഎമ്മിനെതിരേയുള്ള ഷാജിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സിപിഎം. നെടുങ്കണ്ടം ഏരിയാ സെക്രട്ടറി ടി.എം.ജോൺ പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മോശമായ രീതിയിൽ പരാമർശം നടത്തിയതിനെത്തുടർന്ന് വ്യക്തിപരമായുണ്ടായ ഏറ്റുമുട്ടലാണ് അക്രമത്തിനു കാരണം. ഇതിൽ സിപിഎമ്മിനു പങ്കില്ല. ആരോപണ വിധേയനായ സിപിഎം. ചേമ്പളം ബ്രാഞ്ച് സെക്രട്ടറി സംഭവം നടക്കുന്ന സ്ഥലത്തുപോലും ഉണ്ടായിരുന്നില്ല. ബ്രാഞ്ച് സെക്രട്ടറിയെ കേസിൽ കൂടുക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിൽ. അടിസ്ഥാന രഹിതമായ ആരോപണങ്ങളും നുണക്കഥകളുമാണ് ഷാജി പ്രചരിപ്പിക്കുന്നതെന്നും ടി.എം.ജോൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP