Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനാധിപത്യത്തിൽ വ്യക്തികൾക്കല്ല സ്ഥാപനങ്ങൾക്കാണ് പ്രാധാന്യം; വിജിലൻസിന്റെ പ്രവർത്തനങ്ങൾ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ച് മുന്നോട്ട് പോകും; വിജിലൻസ് മേധാവിയായി അസ്താന ചുമതലയേറ്റു

ജനാധിപത്യത്തിൽ വ്യക്തികൾക്കല്ല സ്ഥാപനങ്ങൾക്കാണ് പ്രാധാന്യം; വിജിലൻസിന്റെ പ്രവർത്തനങ്ങൾ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ച് മുന്നോട്ട് പോകും; വിജിലൻസ് മേധാവിയായി അസ്താന ചുമതലയേറ്റു

തിരുവനന്തപുരം: നിർമൽ ചന്ദ്ര അസ്താന സംസ്ഥാന വിജിലൻസ് മേധാവിയായി ചുമതലയേറ്റു. സംസ്ഥാന വിജിലൻസ് ഡയറക്ടറായി എൻ.സി.അസ്താന ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലൻസ് മേധാവിയായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

കഴിഞ്ഞ 11 മാസമായി വിജിലൻസിന് പൂർണ ചുമതലയുള്ള ഡയറക്ടർ ഇല്ലാതിരുന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഒപ്പം, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയതിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരപ്രാധാന്യത്തോടെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് സർക്കാർ അസ്താനയെ എത്തിച്ചത്. ഇന്ന് രാവിലെ ചുമതലയേറ്റു. അതിന് ശേഷം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ജനാധിപത്യത്തിൽ വ്യക്തികൾക്കല്ല സ്ഥാപനങ്ങൾക്കാണ് പ്രാധാന്യമെന്ന് വിജിലൻസ് ഡയറക്ടർ നിർമൽ ചന്ദ്ര അസ്താന. വിജിലൻസിന്റെ പ്രവർത്തനങ്ങൾ ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മോഡേണൈസേഷൻ വിഭാഗം ഡി.ജി.പി.യായിരുന്ന അസ്താന ഇപ്പോൾ ന്യൂഡൽഹി കേരള ഹൗസിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി വർക്കിങ് അറേഞ്ച്മെന്റിൽ ജോലിചെയ്തുവരികയായിരുന്നു.. അസ്താനയെ വിജിലൻസ് തലപ്പത്തേക്ക് കഴിഞ്ഞവർഷവും സർക്കാർ പരിഗണിച്ചിരുന്നു. എന്നാൽ, അടുത്ത ബന്ധുവിന്റെ ചികിത്സാർഥം ഡൽഹിയിൽ കഴിയേണ്ടതിനാൽ തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയായിരുന്നു. പക്ഷേ ഇത്തവണ സർക്കാരിന്റെ നിർദ്ദേശം അസ്താന ഏറ്റെടുക്കുകയായിരുന്നു.

തുടർന്ന് വിജിലൻസ് ഡയറക്ടർ നിയമനം നീണ്ടുപോയി. പകരം ലോക്നാഥ് ബെഹ്റയ്ക്കായിരുന്നു ചുമതല. ബെഹ്റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം വ്യക്തമാക്കിയതോടെ സർക്കാർ പ്രതിസന്ധിയിലായി. സ്ഥിരം വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതും സർക്കാരിനെ പ്രതിരോധത്തിലാക്കി. തുടർന്ന് 15-നകം നിയമനം നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ സ്ഥാനത്തേക്ക് പലരേയും പരിഗണിച്ചെങ്കിലും മുൻപ് വിജിലൻസ് അന്വേഷണം നേരിട്ടവരെ വിജിലൻസ് തലപ്പത്ത് നിയമിക്കുന്നത് ആരോപണങ്ങൾക്ക് കാരണമാകുമെന്ന ചിന്തയാണ് വീണ്ടും അസ്താനയെ പരിഗണിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

കേരളത്തിൽ ഡി.ജി.പി.മാരുടെ രണ്ട് കേഡർ തസ്തികകളും രണ്ട് എക്സ് കേഡർ തസ്തികകളുമാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ് ബെഹ്റയ്ക്കു പുറമേ കേഡർ തസ്തികയിലുള്ള മറ്റൊരു ഡി.ജി.പി. ഋഷിരാജ് സിങ്, നിർമൽ ചന്ദ് അസ്താന എന്നിവരാണ് എക്സ് കേഡർ ഡി.ജി.പി.മാർ. ഇവർക്കു പുറമേ ആറു എ.ഡി.ജി.പി.മാരെക്കൂടി സംസ്ഥാനസർക്കാർ ഡി.ജി.പി. പദവിയിലേക്ക് ഉയർത്തിയെങ്കിലും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അസ്താനയ്ക്ക് വിജിലൻസ് ഡയറക്ടർ പദവി നൽകിയത്.

1986 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഡോ. നിർമൽ ചന്ദ് അസ്താന. എക്സ് കേഡർ ഡി.ജി.പി.മാരിലൊരാളായ അസ്താനയ്ക്ക് 2019 നവംബർ 30 വരെ സർവീസുണ്ട്. സി.ആർ.പി.എഫിൽ ഐ.ജി.യായും എ.ഡി.ജി.പി.യായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ സ്പെഷ്യൽ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP