Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അതിരപ്പിള്ളിയിൽ അണക്കെട്ട് നിർമ്മിക്കാൻ കേന്ദ്ര ജലകമ്മീഷന്റെ പച്ചക്കൊടി; ചാലക്കുടി പുഴയിൽ ആവശ്യമായ നീരൊഴുക്കുണ്ടെന്ന് കെഎസ്ഇബിക്ക് മറുപടി നൽകി; പദ്ധതി ജൈവ വൈവിധ്യത്തെ ഗുരുതരമായി ബാധിക്കില്ലെന്നും വിലയിരുത്തൽ

അതിരപ്പിള്ളിയിൽ അണക്കെട്ട് നിർമ്മിക്കാൻ കേന്ദ്ര ജലകമ്മീഷന്റെ പച്ചക്കൊടി; ചാലക്കുടി പുഴയിൽ ആവശ്യമായ നീരൊഴുക്കുണ്ടെന്ന് കെഎസ്ഇബിക്ക് മറുപടി നൽകി; പദ്ധതി ജൈവ വൈവിധ്യത്തെ ഗുരുതരമായി ബാധിക്കില്ലെന്നും വിലയിരുത്തൽ

ന്യൂഡൽഹി: കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം എന്ന നിലയിൽ അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിക്ക് അനുമതി നൽകണമെന്ന ആവശ്യം മാറിമാറി അധികാരത്തിൽ എത്തിയ വൈദ്യുതി മന്ത്രിമാർ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തെ പോലെ ജലസമൃദ്ധമായ സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് അതിരപ്പള്ളിയെന്നാണ് മുന്മന്ത്രി എ കെ ബാലനും ഇപ്പോഴത്തെ മന്ത്രി ആര്യാടൻ മുഹമ്മദും അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, പരിസ്ഥിതി പ്രേമികളുടെ എതിർപ്പിനെ തുടർന്ന് സംസ്ഥാനം ഉപേക്ഷിച്ച പദ്ധതിക്ക് വീണ്ടും ജീവിൻ വെക്കുമെന്ന സൂചന പുറത്തുവന്നു. അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര ജലകമ്മിഷൻ റിപ്പോർട്ട് പ്രദേശത്ത് അണക്കെട്ട് നിർമ്മിക്കുന്നതിന് അനുകൂലമായ തീരുമാനമാണ് കൈക്കൊണ്ടത്.

അണക്കെട്ട് നിർമ്മിക്കുന്നതിന് ആവശ്യമായ നീരൊഴുക്ക് ചാലക്കുടി പുഴയിൽ ഉണ്ടെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ നിലപാട്. 7.56 ക്യുബിക് മീറ്റർ നീരൊഴുക്ക് പുഴയിലുണ്ട്. അണക്കെട്ടിന് 6.25ക്യുബിക് നിരൊഴുക്ക് മാത്രയെ ആവശ്യമുള്ളൂവെന്നും ജലകമ്മീഷൻ വ്യക്തമാക്കി. ഇതോടെ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതിയുടെ സംശയങ്ങൾക്ക് കെഎസ്ഇബി മറുപടി നൽകി. പദ്ധതി സംബന്ധിച്ച പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകുന്നതോടെ പദ്ധതി നടപ്പാക്കണമെങ്കിൽ കേന്ദ്ര ജലകമ്മിഷന്റെ അനുമതി വേണമെന്നായിരുന്നു കേന്ദ്രനിലപാട്.

ജൈവ വൈവിധ്യത്തിനു ഭീഷണിയുണ്ടാകുമെന്ന കാരണം ചൂണ്ടിക്കാണിച്ചായിരുന്നു പദ്ധതിയെ എതിർത്തത്. എന്നാൽ ഇക്കാര്യം മാത്രം കണക്കിലെടുത്ത് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നിഷേധിക്കരുതെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി വ്യക്തമാക്കിയിരുന്നു. ആവശ്യമായ നീരൊഴുക്കുണ്ടെങ്കിൽ പദ്ധതിക്ക് അനുമതി നൽകാമെന്നും സമിതി വ്യക്തമാക്കിയിരുന്നു.

പദ്ധതി പ്രദേശത്ത് അത്യപൂർവ ജൈവവൈവിധ്യങ്ങളില്ലെന്നാണ് ഇതേക്കുറിച്ചു പഠനം നടത്തിയ ഏജൻസിയുടെ റിപ്പോർട്ട്. വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പലുകൾ മാത്രമാണ് ഈ പ്രദേശത്ത് ഏറെ പ്രാധാന്യം നൽകി സംരക്ഷിക്കേണ്ടതായിട്ടുള്ളൂ. അവയെ വേണമെങ്കിൽ മാറ്റിപ്പാർപ്പിക്കാനാകും. ജലനിരപ്പുയരുന്നതു ജൈവ വൈവിധ്യത്തെ ഗുരുതരമായി ബാധിക്കില്ല. അതുകൊണ്ടു തന്നെ ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വാദത്തിനു പ്രാധാന്യമില്ലെന്നും വിദഗ്ധസമിതി പറഞ്ഞിരുന്നു.

2009ൽ അതിരപ്പിള്ളി പദ്ധതിക്ക് യുപിഎ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും എതിർപ്പുകളെത്തുടർന്നു പാരിസ്ഥിതികാനുമതി റദ്ദാക്കുകയായിരുന്നു. എന്നാൽ, പദ്ധതിയെ കൈയൊഴിഞ്ഞിട്ടില്ലെന്നു കേന്ദ്രം പിന്നീടു പാർലമെന്റിൽ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP