Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാവേലി തമ്പുരാനെ വരവേൽക്കാൻ പൂവിളിയുമായി അത്തമെത്തി; ഇനി പത്താം നാൾ തിരുവോണം; തൃപ്പുണ്ണിത്തുറയെ ആവേശത്തിലാക്കി അത്തച്ചമയ ഘോഷയാത്ര

മാവേലി തമ്പുരാനെ വരവേൽക്കാൻ പൂവിളിയുമായി അത്തമെത്തി; ഇനി പത്താം നാൾ തിരുവോണം; തൃപ്പുണ്ണിത്തുറയെ ആവേശത്തിലാക്കി അത്തച്ചമയ ഘോഷയാത്ര

കൊച്ചി: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയിൽ ചരിത്ര പ്രസിദ്ധമായ അത്തം ഘോഷയാത്രയ്ക്ക് തുടക്കമായി. കൊച്ചി രാജഭരണ കാലത്തെ അത്തച്ചമയത്തിന്റെ സ്മരണയിലാണ് രാജവീഥികൾക്ക് പുളകമാകുന്ന അത്തം ഘോഷയാത്ര. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് സ്‌കൂളിൽ അത്തം നാളിൽ ഉയർത്താനുള്ള പതാക ശനിയാഴ്ച വൈകീട്ട് ഹിൽപാലസ് അങ്കണത്തിൽ കൊച്ചി രാജകുടുംബാംഗം ഹരിദാസൻ തമ്പുരാനിൽ നിന്ന് നഗരസഭാ ചെയർപേഴ്‌സണ് ചന്ദ്രികാ ദേവി ഏറ്റുവാങ്ങി.

തുടർന്ന് നെറ്റിപ്പട്ടം കെട്ടിയ ആന, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയോടുകൂടി ഘോഷയാത്രയായിട്ടാണ് പതാക അത്തം നഗറിലെത്തിച്ചത്. അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.50 ന് അത്തം നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എം. സ്വരാജ് എംഎ!ൽഎ. അധ്യക്ഷത വഹിച്ചു. തുടർന്നാണ് നാടൻ കലാരൂപങ്ങളും പുലികളിയും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമൊക്കെയായിട്ടുള്ള വർണശബളമായ ഘോഷയാത്ര. നഗരം ചുറ്റിയ ശേഷം ഉച്ചയ്ക്ക് അത്തം നഗറിൽ ഘോഷയാത്ര സമാപിക്കും. സിയോൺ ഓഡിറ്റോറിയത്തിൽ വൈകീട്ട് 3 മുതൽ അത്തപ്പൂക്കള പ്രദർശനവും നടക്കും. കലാ സന്ധ്യ ഉദ്ഘാടനം ലായം കൂത്തമ്പലത്തിൽ 5.30 ന് സിനിമാ താരം മനോജ് കെ. ജയൻ നിർവഹിക്കും.

കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽനിന്നും ഓണാഘോഷത്തിനായി തൃക്കാക്കര വാമന ക്ഷേത്രത്തിലേയ്ക്കുള്ള കൊച്ചി മഹാരാജാവിന്റെ പുറപ്പാടായിരുന്നു പഴയകാല അത്തച്ചമയം. രാജഭരണം അവസാനിച്ചതോടെ മുടങ്ങിപ്പോയ അച്ചത്തമയം വർഷങ്ങൾക്കുശേഷം തൃപ്പൂണിത്തുറയിലെ പൗരാവലി ഏറ്റെടുത്ത് നടത്തി. അങ്ങനെയാണ് ജനകീയ അത്തച്ചമയാഘോഷത്തിന് തുടക്കം കുറിച്ചു. അത്തം സൂര്യദേവന്റെ ജന്മനാളു കൂടിയാണ്. അത്തം മുതലുള്ള എല്ലാ പൂക്കളങ്ങളിലും തുമ്പയും മുക്കുറ്റിയും പ്രധാന ഇനങ്ങളാണ്. ചിത്തിരപ്പൂക്കളത്തിൽ പ്രാധാന്യം വെളുത്ത പുഷ്പങ്ങൾക്കാണ്.

ചോതി നാളിൽ പൂക്കളം മുക്കുറ്റിയാൽ നിറയണം. വിശാഖത്തിന് വൃത്താകൃതിയിൽ പൂക്കൾ ഇടകലർത്തിയാണു കളമൊരുക്കുക. അനിഴത്തിനു പൂക്കളം അഞ്ചുനിറത്തിലുള്ള പൂക്കൾകൊണ്ട് അഞ്ചുവരിയായി നിർമ്മിക്കണം. തൃക്കേട്ടയ്ക്കു പൂക്കളം ആറു നിറത്തിലുള്ള പൂക്കൾകൊണ്ടാവണമെന്നാണു വിശ്വാസം. 'മൂലത്തിന് മൂടുവോളംപൂ' എന്നാണു പറയുക. 'പൂരാടത്തിനു പൂരപ്പറമ്പുവരെ' നീളുന്ന പൂക്കളമാണ്. കാക്കപ്പൂവ് പ്രധാനവുമാണ്. ഉത്രാടനാളിൽ സമൃദ്ധമായി പൂക്കൾകൊണ്ടു പൂക്കളമൊരുക്കുന്നു. തിരുവോണനാളിൽ തൃക്കാക്കരയപ്പന്റെ വരവുമായി. പണ്ടു നാട്ടുപൂക്കളായിരുന്നു പൂക്കളത്തിൽ.

മഹാബലിയുടെ ഇഷ്ടപുഷ്പമാണു തുമ്പ. ചാണകം മെഴുകിയ തറയിൽ തുമ്പയും തുളസിയുംകൊണ്ട് ഒറ്റവരി അത്തത്തിന്, തിരുവോണമാകുമ്പോൾ അത് 10 വരിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP