Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശൂരിലും ഇടുക്കിയിലും എടിഎം കവർച്ചാ ശ്രമം; രണ്ടിടത്തും മോഷ്ടാക്കൾ ലക്ഷ്യം വച്ചത് എസ്‌ബിഐയുടെ എടിഎം: എടിഎമ്മിന്റെ മോണിറ്റർ കുത്തിപൊളിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല

തൃശൂരിലും ഇടുക്കിയിലും എടിഎം കവർച്ചാ ശ്രമം; രണ്ടിടത്തും മോഷ്ടാക്കൾ ലക്ഷ്യം വച്ചത് എസ്‌ബിഐയുടെ എടിഎം: എടിഎമ്മിന്റെ മോണിറ്റർ കുത്തിപൊളിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല

തൃശൂർ: സംസ്ഥാനത്ത് ഒരു ദിവസം രണ്ട് ജില്ലകളിൽ എടിഎം കവർച്ചാ ശ്രമം. തൃശൂർ ജില്ലയിലെ പട്ടിക്കാട് ജംഗ്ഷനിലും ഇടുക്കി ജില്ലയിലെ മറയൂരിലുമാണ് ഇന്നലെ എടിഎം കവർച്ചാ ശ്രമങ്ങൾ ഉണ്ടായത്. രണ്ടിടത്തും മോഷ്ടാക്കൾ ലക്ഷം വച്ചത് എസ്‌ബിഐയുടെ എടിഎമ്മുകളാണ്. രണ്ടിടത്തും എടിഎമ്മുകൾ തകർത്തെങ്കിലും പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

തൃശൂർ ദേശീയപാതയിലെ പട്ടിക്കാട് ജംഗ്ഷനിലുള്ള എസ്‌ബിഐ എടിഎം കൗണ്ടറാണ് മോഷ്ടാക്കൾ അടിച്ചു തകർത്തത്. എടിഎമ്മിന്റെ മോണിറ്റർ കുത്തിപൊളിച്ചു. രാവിലെ പണമെടുക്കാൻ വന്നവരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ബാങ്ക് അധികൃതരെത്തി പരിശോധിച്ചു. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. പീച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇടുക്കി മറയൂരിലെ ബോവിക്കടവിലുള്ള എസ്‌ബിഐയുടെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നത്. മോഷണശ്രമം നടന്നത് രാത്രിയിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രാഥമിക നിഗമനമുണ്ട്. പൊലീസെത്തി പരിശോധന നടത്തുകയാണ്.

ഒറ്റപ്പെട്ട സ്ഥലമായതിനാൽ ഇവിടെ സിസിടിവി സൗകര്യങ്ങൾ ഇല്ല. ഇതിനാൽ അടുത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. മഴയെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയില്ലായിരുന്നതിനാൽ എടിഎമ്മും പ്രവർത്തിച്ചിരുന്നില്ല. മോഷണസംഘം തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP