Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിടിയിലായത് മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചവർ; പിന്നിൽ വമ്പന്മാരുണ്ടെന്ന് സംശയിച്ച് പൊലീസ്; കോഴിക്കോട്ടെ എടിഎം കവർച്ചയിൽ പിടിയിലായത് ഹരിയാന സ്വദേശികൾ

പിടിയിലായത് മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചവർ; പിന്നിൽ വമ്പന്മാരുണ്ടെന്ന് സംശയിച്ച് പൊലീസ്; കോഴിക്കോട്ടെ എടിഎം കവർച്ചയിൽ പിടിയിലായത് ഹരിയാന സ്വദേശികൾ

ജാസിം മൊയ്ദീൻ

കോഴക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥിരം എടിഎം കവർച്ചക്കാരായ ഹരിയാന സ്വദേശികൾ പിടിയിൽ. ഹരിയാന സ്വദേശികളായ മുഫീദ്, മുഹമ്മദ് മുബാറക്, ദിൽഷാദ് എന്നിവരെയാണ് ഇന്നലെ കുന്ദമംഗലം പൊലീസ് പിടികൂടിയത്. കുന്ദമംഗലത്തെ എയുപി സ്‌കൂളിന് സമീപത്തെ എസ് ബി ഐ എടിഎം തകർത്ത് കവർച്ച നടത്തിയ കേസിലാണ് ഇന്നലെ ഇവരെ അറസ്റ്റ് ചെയ്തത്.

നേരത്തെ കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ എടിഎമ്മുകളിൽ കവർച്ച നടത്തിയതിന് ഇവർ മൂന്ന് പേരും ശിക്ഷ അനുഭവിച്ചിരുന്നെങ്കിലും പുറത്തിറങ്ങിയതിന് ശേഷം വീണ്ടും മോഷണം തുടരുന്നതിനിടെയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ റിമാന്റിൽ കിട്ടുന്നതിന് വേണ്ടി പൊലീസ് അപേക്ഷ നൽകും. ഇത്തരത്തിൽ സംസ്ഥാനത്ത് പിടിയിലാകുന്ന എടിഎം കവർച്ചാ സംഘങ്ങൾ ഭൂരിഭാഗം ആളുകളും ഹരിയാന സ്വദേശികളായ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം ഇത്തരം നിരവധി സംഘങ്ങളുള്ളതായി പേലീസ് സംശയിക്കുന്നുണ്ട്.

ഇവരെല്ലാവരും പരസ്പരം ബന്ധമുള്ളതായും ഒരേ സംഘത്തിൽ പെട്ടവരാണെന്നുമുള്ള സംശയത്തിലാണ് പൊലീസ്. അതിനാൽ തന്നെ ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന സംഘത്തെ കൂറിച്ച് കൂടുതൽ വിവരങ്ങളറിയാനായേക്കുമെന്നും പൊലീസിന് പ്രതീക്ഷയുണ്ട്. നേരത്തെ രണ്ട് തവണ സമാന കേസിൽ അറസ്റ്റിലായി ശിക്ഷ അനുഭവിച്ച ഇവർ വീണ്ടും ഇത് തന്നെ തുടരുന്നതിലൂടെ ഇവർക്ക് പിന്നിൽ വൻസംഘമുണ്ടെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. നേരത്തെ കോഴിക്കോട് ആനിഹാൾ റോഡിലുള്ള എടിഎം കവർച്ചകേസിലും കോഴിക്കോട് കാരന്തൂരിലുള്ള എടിഎമ്മിൽ നിന്ന് 37000 രൂപ തട്ടിയെടുത്ത സംഭവത്തിലും ഇവർ കോഴിക്കോട് ജയിലിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്.

പുറത്തിറങ്ങിയ ഇവർ വീണ്ടും ഈ പണി തുടരുന്നതിന് പിന്നിൽ ഇവർക്ക് പിന്തുണ നൽകുന്ന വമ്പന്മാരുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ഇവർക്ക് വേണ്ടി കേസുകൾ നടത്തുന്നതും, ഇവരെ പുറത്തിറക്കുന്നതിനുമായി ഈ സംഘത്തിലുള്ളവർ തന്നെയാണ് രംഗത്തുള്ളത്. ഇത്തരത്തിൽ എടിഎം കവർച്ചക്ക് പരിശീലനം ലഭിച്ച നിരവധിയാളുകളെ ഈ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യന്യസിച്ചിട്ടുള്ളതായാണ് വിവരം. ഇവരിൽ ഭൂരിഭാഗം ആളുകളും ഹരിയാന സ്വദേശികളുമാണെന്നതാണ് സംസ്ഥാനത്ത് നടക്കുന്ന മിക്ക എടിഎം കവർച്ചകളും ഇത്തരത്തിലുള്ള ഒരു സംഘം വളരെ കൃത്യമായ പ്ലാനിംഗുകളോടെ നടത്തുന്നതാണെന്ന സംശത്തിലേക്ക് വിരൽ ചൂണ്ടുന്നത്.

തനിച്ചൊരു ഗ്രൂപ്പാണെങ്കിൽ അകത്താകുന്ന ഇവരെങ്ങനെ പെട്ടെന്ന് പുറത്തിറങ്ങുന്നതെന്നും കേവലം മോഷ്ടാക്കളാണെങ്കിൽ ഇവർക്ക് വേണ്ടി കേസുകൾ നടത്തുന്നതാരാണെന്നുമുള്ള ചോദ്യങ്ങളും ചെന്നെത്തിക്കുന്നത് ഇതൊരും കേവലം രണ്ടോ മൂന്നോ ആളുകൾ അടങ്ങിയ സംഘമല്ലെന്ന് തന്നെയാണ്. ഇവർക്ക് പിറകിൽ ഇവർക്ക് പരിശീലനം നൽകി ഇതിനയച്ച വലിയൊരു റാക്കറ്റ് തന്നെയുണ്ടാകും. ഇന്നലെ കുന്ദമംഗലം പൊലീസിന്റെ പിടിയിലായ ഈ സംഘത്തിൽ പെട്ടവരെന്ന് സംശയിക്കുന്ന ഹരിയാന സ്വദേശികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ സംസ്ഥാനത്തുടനീളം ഈ സംഘത്തിന് കീഴിൽ നടക്കുന്ന എടിഎം കവർച്ചകളെ കുറിച്ചും ഈ സംഘത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP