Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാ ശ്രമം; പാലക്കാട് കാനറാ ബാങ്കിന്റെ എടിഎം കല്ല് കൊണ്ട് ഇടിച്ചു തകർത്തെങ്കിലും പണം നഷ്ടമായില്ല

സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാ ശ്രമം; പാലക്കാട് കാനറാ ബാങ്കിന്റെ എടിഎം കല്ല് കൊണ്ട് ഇടിച്ചു തകർത്തെങ്കിലും പണം നഷ്ടമായില്ല

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാ ശ്രമം. ഇത്തവണ പാലക്കാട് അടിപ്പെരണ്ടയിൽ കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കല്ല് കൊണ്ട് എടിഎം മെഷീൻ തകർത്ത് കവർച്ച നടത്താനായിരുന്നു പദ്ധതി. എന്നാൽ പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

എടിഎം മെഷീൻ കല്ല് കൊണ്ട് ഇടിച്ചു തകർത്ത നിലയിലാണ്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ നെന്മാറ പൊലീസിന് കിട്ടിയിട്ടുണ്ട്. വൈകാതെ പ്രതികൾ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്താകെ എടിഎം കവർച്ച വ്യാപകമാവുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP