Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിൽ എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച യുപി സ്വദേശി കൊല്ലപ്പെട്ട നിലയിൽ; കൊന്നതു കൂട്ടുപ്രതിയെന്നു സംശയം; ഒരാൾ പിടിയിൽ

കൊച്ചിയിൽ എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച യുപി സ്വദേശി കൊല്ലപ്പെട്ട നിലയിൽ; കൊന്നതു കൂട്ടുപ്രതിയെന്നു സംശയം; ഒരാൾ പിടിയിൽ

കൊച്ചി: കൊച്ചിയിൽ എടിഎം കവർച്ച ചെയ്ത ഉത്തർപ്രദേശ് സ്വദേശി കൊല്ലപ്പെട്ട നിലയിൽ. ഇമ്രാൻ എന്നയാളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. എടിഎം കവർച്ചയിലെ കൂട്ടുപ്രതിയെന്നു സംശയിക്കുന്ന മുഹമ്മദ് അൻസാർ ഇസ്ലാമാണു പിടിയിലായത്.

കാക്കനാട് വാഴക്കാലയിലാണ് ആറിനു പുലർച്ചെ എടിഎം കവർച്ച ചെയ്യാൻ രണ്ടു പേർ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് അൻസാർ ഇസ്ലാമിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് ഇമ്രാനെകുറിച്ചു വിവരം ലഭിച്ചത്. തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ ഇമ്രാനെ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ഓഗസ്റ്റ് ആറിന് പുലർച്ചെ 01.25നായിരുന്നു സംഭവം. സിൻഡിക്കേറ്റ് ബാങ്കിന്റെ എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ചവരുടെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽനിന്നു ലഭിച്ചിരുന്നു. എടിഎമ്മിൽ മുഖം മറച്ചെത്തി കാമറയിൽ പെയിന്റ് സ്‌പ്രേ ചെയ്തശേഷമായിരുന്നു കവർച്ചാശ്രമം. കാമറയിൽ പെയിന്റ് സ്‌പ്രേ ചെയ്തതോടെ അത് പ്രവർത്തനരഹിതമായി. തുടർന്ന് എടിഎമ്മിന്റെ മുൻവശമുള്ള ക്യാബിന്റെ ലോക്ക് ബ്‌ളേഡ്‌കൊണ്ട് അറുത്തുമാറ്റി പണം കവരാനായിരുന്നു ശ്രമം. എന്നാൽ ഇത് വിജയിക്കാതെ വന്നതോടെ പിന്തിരിയുകയായിരുന്നു.

ഇതെല്ലാം എടിഎമ്മിന്റെ മുൻവശത്തു സ്ഥാപിച്ചിട്ടുള്ള മറ്റൊരു കാമറ പകർത്തി. പക്ഷെ ഇവ യുവാക്കളെ തിരിച്ചറിയാൻ പാകത്തിലുള്ളതല്ലായിരുന്നു. വളരെ ദുർബലമായ ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ മികവ് വരുത്തിയശേഷമാണ് പ്രസിദ്ധീകരണത്തിന് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP