Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടമ്മക്ക് നേരെ പെയിന്റൊഴിച്ച സംഭവം; ബിജെപി സംസ്ഥാന -ദേശീയ തല ശ്രദ്ധ തിരിക്കാൻ ശ്രമമാരംഭിച്ചു; സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനെ നേതൃത്വം സമീപിക്കും; തലശ്ശേരിക്ക് പുറമേ പാനൂരിലും സിപിഎം ബിജെപി സംഘർഷാവസ്ഥ

വീട്ടമ്മക്ക് നേരെ പെയിന്റൊഴിച്ച സംഭവം; ബിജെപി സംസ്ഥാന -ദേശീയ തല ശ്രദ്ധ തിരിക്കാൻ ശ്രമമാരംഭിച്ചു; സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനെ നേതൃത്വം സമീപിക്കും; തലശ്ശേരിക്ക് പുറമേ പാനൂരിലും സിപിഎം ബിജെപി സംഘർഷാവസ്ഥ

രഞ്ജിത് ബാബു:

കണ്ണൂർ: വീട്ടമ്മക്ക് നേരെ പെയിന്റൊഴിച്ച് സംഭവത്തിൽ ദേശീയ-സംസ്ഥാന ശ്രദ്ധ തിരിക്കാൻ ബിജെപി. ശ്രമമാരംഭിച്ചു. തലശ്ശേരി എരഞ്ഞോളി പാലത്തെ ബിജെപി. പ്രവർത്തകനായ ശരത്തിന്റെ അമ്മ ഷമിത നിവാസിൽ രജിതക്ക് നേരെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് പെയിന്റാക്രമണം നടന്നത്. ബിജെപി. ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലായിരുന്നു സംഭവം. എരഞ്ഞോളി പാലത്തിന് സമീപം കൊടിമരം തകർത്തത് സംബന്ധിച്ച് പ്രദേശത്ത് സിപിഎം. ബിജെപി. സംഘർഷം നിലനിന്നിരുന്നു.

ഈ സംഘർഷത്തെ തുടർന്നാണ് ഒരു സംഘം സിപിഎം. പ്രവർത്തകർ എതിരാളിയുടെ മാതാവിന് നേരെ പ്രതികാരം വീട്ടിയത്. കണ്ണൂരിലെ രാഷ്ട്രീയ അക്രമത്തിന് സ്ത്രീകളും കുട്ടികളും ഇരയാകുന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് തലശ്ശേരിയിൽ അരങ്ങേറിയത്. വാളുമായി വീട്ടിൽ കയറി വന്ന സംഘം സ്ത്രീയുടെ ശരീരത്തിൽ ചുവന്ന പെയിന്റൊഴിച്ചാണ് അക്രമം നടത്തിയത്. ഇവരുടെ രണ്ട് പവൻ സ്വർണ്ണാഭരണം മോഷ്ടിച്ചെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

ഈ പ്രശ്നം ബിജെപി. ആദ്യപടിയെന്നോണം സംസ്ഥാന തലത്തിൽ ഉയർത്തിക്കൊണ്ടു വരാനാണ് നീക്കം. ബിജെപി.യും പെയിന്റൊഴിക്കലിന് വിധേയയായ രജിതയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകും. അതോടൊപ്പം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും നേതൃത്വം നീക്കം നടത്തുന്നുണ്ട്. രജിതക്ക് നേരെ പെയിന്റൊഴിച്ച സംഭവത്തിൽ 9 സിപിഎം. പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇതോടൊപ്പം പാനൂരിന് സമീപം കൊളവല്ലൂരിൽ സിപിഎം. ബിജെപി. സംഘർഷം പൊട്ടിപ്പുറപ്പെട്ട തൂവക്കുന്നിലെ സിപിഎം. പ്രവർത്തകൻ ബിനീഷിനെ തലക്കും കൈക്കും വെട്ടേറ്റു. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ ബിജെപി. പ്രവർത്തകനായ നിഖിലിന് ഒരു സംഘം സിപിഎം. പ്രവർത്തകരുടെ മർദ്ദനമേറ്റിരുന്നു. ഇതിന്റെ പ്രതികാരമാണ് ബിനീഷിനെ അക്രമിച്ചതിന് കാരണമെന്ന് പറയുന്നു.

തലശ്ശേരിയിലും പാനൂരിലുമുണ്ടായ സംഭവവികാസങ്ങൾ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരിക്കയാണ്. ജില്ലയിലെ പൊലീസ് ചീഫ് അടക്കം ശബരിമല ഡ്യൂട്ടിക്ക് പോയതിനാൽ പൊലീസുകാരുടെ അഭാവവും നിലനിൽക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ അക്രമസംഭവങ്ങൾ അരങ്ങേറുന്ന കാലമായതിനാൽ ജാഗ്രത പാലിക്കേണ്ട സമയമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP