Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടമ്മയുടെ കണ്ണിൽ മൂളകുപൊടിയിട്ട് അജ്ഞാത ആക്രമണം; ഒരു മാസം തികയാത്ത കുഞ്ഞിനെ വാഷിങ് മിഷിനിലേക്ക് വലിച്ചെറിഞ്ഞു; മുക്കത്ത് നിന്നും ദുരൂഹത മാറാത്ത ഒരു വീട് കൈയേറി ആക്രമണം

വീട്ടമ്മയുടെ കണ്ണിൽ മൂളകുപൊടിയിട്ട് അജ്ഞാത ആക്രമണം; ഒരു മാസം തികയാത്ത കുഞ്ഞിനെ വാഷിങ് മിഷിനിലേക്ക് വലിച്ചെറിഞ്ഞു; മുക്കത്ത് നിന്നും ദുരൂഹത മാറാത്ത ഒരു വീട് കൈയേറി ആക്രമണം

മുക്കം: വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറുകയും അവരുടെ 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വാഷിങ് മെഷീനിൽ തള്ളുകയും ചെയ്തു. കാരശ്ശേരി കക്കാടിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുണ്ടും കടവത്ത് ഹൈദ്രുവിന്റെ ഭാര്യ ഹസ്‌നയാണ് മുളകു പൊടി പ്രയോഗത്തിന് ഇരയായത്. പരിക്കേറ്റ വീട്ടമ്മയെയും കുഞ്ഞിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാരശ്ശേരിയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാതനാണ് ആക്രമണം നടത്തിയത്. ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവരാണ് കുഞ്ഞിനെ വാഷിങ് മെഷീനിനിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞു. പൊലീസ് അന്വേഷണമാരംഭിച്ചു. യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്തു വരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സംഭവം നടക്കുമ്പോൾ ഗൃഹനാഥനായ ഹൈറുദ്ദീൻ വീട്ടിലില്ലായിരുന്നു. 24 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അക്രമി വാഷിങ് മെഷീനിൽ ഇടുകയായിരുന്നു.

എന്നാൽ, ആരാണ്, എന്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടില്ലെന്ന് മുക്കം എസ്.ഐ. എംപി. രാജേഷ് പറഞ്ഞു. വിവരമറിഞ്ഞ താമരശ്ശേരി ഡിവൈ.എസ്‌പി. ശ്രീകുമാർ, സിഐ സുശീൽ എന്നിവർ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. കവർച്ചാ ശ്രമം നടന്നതായി സൂചനയില്ല. ഫസ്‌ന കുളിമുറിയിലേക്ക് പോവുന്നതിനിടെയാണ് അക്രമിയെത്തി മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞത്. ഫസ്‌നഹൈറുദ്ദീൻ ദമ്പതിമാർക്ക് ഒന്നരവയസ്സ് പ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്.

മോഷണ ശ്രമമല്ലാത്തതുകൊണ്ടാണ് സംഭവത്തിൽ ദുരൂഹയുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്. ഇതിന് മുമ്പ് കണ്ടിട്ടുള്ള വ്യക്തിയല്ല ആക്രമണം നടത്തിയതെന്ന് ഹസ്‌ന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP