Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ പോകാൻ താൽപര്യം കാട്ടി വാർത്താസമ്മേളനം: മലപ്പുറം കാക്കഞ്ചേരിയിൽ യുവതിയുടെ വീടിന് നേരേ ആക്രമണം; കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു; അക്രമികൾ വന്നത് ബൈക്കിലെന്ന് അപർണ ശിവകാമി

ശബരിമലയിൽ പോകാൻ താൽപര്യം കാട്ടി വാർത്താസമ്മേളനം: മലപ്പുറം കാക്കഞ്ചേരിയിൽ യുവതിയുടെ വീടിന് നേരേ ആക്രമണം; കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു; അക്രമികൾ വന്നത് ബൈക്കിലെന്ന് അപർണ ശിവകാമി

എം പി റാഫി

മലപ്പുറം: ശബരിമലയിൽ പോകാൻ താല്പര്യം പ്രകടിപ്പിച്ച് എറണാകുളത്ത് വാർത്താസമ്മേളനം നടത്തിയ യുവതിയുടെ വീടിനു നേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരി സ്വദേശി അപർണ ശിവകാമിയുടെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ പോകാൻ യുവതി താൽപര്യം പ്രകടിപ്പിച്ച് വാർത്താ സമ്മേളനം നടത്തിയത്.

അക്രമികളെ കണ്ടില്ലെന്നും എന്നാൽ പുറത്തുനിന്ന് ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകുന്ന ശബ്ദം കേട്ടതായും അവർ വ്യക്തമാക്കി. തന്റെ ഫേസ് ബുക്ക് വാളിലാണ് ആക്രമണത്തെകുറിച്ച് അവർ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കഴിഞ്ഞദിവസം ശബരിമലയിൽ പോകാൻ താല്പര്യം പ്രകടിപ്പിച്ച് എറണാകുളത്ത് വാർത്താസമ്മേളനം നടത്തിയ യുവതികൾക്കൊപ്പം അപർണയും പങ്കെടുത്തിരുന്നു. ഇതായിരിക്കാം ആക്രമണത്തിന് ഇടയാക്കിയതെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP