Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയുടെ വീടിന് പടക്കമെറിഞ്ഞു; എം ബി രാജേഷിന്റെ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം; അക്രമങ്ങൾക്കു പിന്നിൽ കോൺഗ്രസ് എന്ന് സിപിഎം

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥിയുടെ വീടിന് പടക്കമെറിഞ്ഞു; എം ബി രാജേഷിന്റെ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം; അക്രമങ്ങൾക്കു പിന്നിൽ കോൺഗ്രസ് എന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ വീടിന് നേരെ അക്രമം. ഷൊർണ്ണൂർ കൈലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞു. അക്രമികൾ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം നടത്തി. കോൺഗ്രസ് വിജയാഹ്ലാദത്തിന്റെ ബാക്കിയാണ് അതിക്രമമെന്ന് സി പി എം വിമർശിച്ചു.

2009 ൽ 1820 വോട്ടിന് ജയിച്ചുകയറിയ എം.ബി രാജേഷ് 2014 ൽ ഭൂരിപക്ഷം 1.53 ലക്ഷമായാണ് ഉയർത്തിയത്. ഇത്തവണ എൽ.ഡി.എഫിന്റെ ഏറ്റവും ഉറച്ച സീറ്റായി വിലയിരുത്തിയതും പാലക്കാടാണ്. അവിടെയാണ് എൽ.ഡി.എഫിന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി വി.കെ ശ്രീകണ്ഠൻ മുന്നേറിയത്. 399274 വോട്ട് ശ്രീകണ്ഠന് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ സിറ്റിങ് എംപി കൂടിയായ എം.ബി.രാജേഷിന് ലഭിച്ചത് 387637 വോട്ടായിരുന്നു. 218556 വോട്ട് ലഭിച്ച ബിജെപിയുടെ സി. കൃഷ്ണകുമാറിന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപ്പോലും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വെല്ലുവിളിയുയർത്താൻ പറ്റിയില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങളെല്ലാം എം.ബി രാജേഷിനേയാണ് തുണച്ചത്. ഇത്തവണ പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി എന്നിവിടങ്ങളിൽ ശ്രീകണ്ഠൻ ലീഡുയർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP