Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടുകാരെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ വളഞ്ഞിട്ട് ഇടിച്ചു; പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോൾ സ്റ്റേഷനിലും ആക്രമണം; പാങ്ങോട്ട് പൊലീസുകാരെ ആക്രമിച്ച പട്ടാളക്കാരനുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

നാട്ടുകാരെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ വളഞ്ഞിട്ട് ഇടിച്ചു; പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോൾ സ്റ്റേഷനിലും ആക്രമണം; പാങ്ങോട്ട് പൊലീസുകാരെ ആക്രമിച്ച പട്ടാളക്കാരനുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുള്ളിൽ കയറി സാധനങ്ങൾ തകർക്കുകയും പൊലീസുകാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ പാട്ടാളക്കാരനുൾപ്പടെ രണ്ടുപേരെ പാങ്ങോട് പൊലീസ് അറസ്റ്റു ചെയ്തു. പെരിങ്ങമല കൊച്ചുവിള താമ്മിമൂട് കടുവാക്കുഴി സുമയ്യമൻസിലിൽ പട്ടാളക്കാരനായ സാനു മുഹമ്മദ്(24) കൊച്ചുവിള വിഷ്ണു ഭവനിൽ വിഷ്ണു(23) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പം സംഭവത്തിൽ പങ്കെടുത്ത റാഷിദ് ഓടിപ്പോയെന്നും പൊലീസ് പറയുന്നു. പരുക്കേറ്റ് സീനിയർ സിവിൽ ഓഫീസർ നിസാമുദ്ദീൻ കടയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലറ ഗ്രാമീൺ ബാങ്കിന് സമീപം സംഘം ചേർന്ന് നാട്ടുകാരെ ശല്യം ചെയ്യുന്നെന്ന പരാതിയെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. പൊലീസ് എത്തുന്നത് കണ്ട് രണ്ടുപേർ ഓടിപോയി. പിന്നാലെ എസ്‌ഐയും സംഘവും പിൻതുടരുകയും ചെയ്തു.

ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്നുപേർ ചേർന്നു പൊലീസുകാരെ മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഡ്രൈവർ മുഹമ്മദ് ഹസനും മർദനമേറ്റെന്നും ഇവരെ പിടികൂടി ജീപ്പിൽ കൊണ്ടു പോകുമ്പോൾ ജീപ്പിൽ വെച്ചും ആക്രമണ സംഭവം നടന്നെന്നും പൊലീസ് പറയുന്നു. പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോൾ സ്റ്റേഷനിലെ കമ്പ്യൂട്ടർ മേശ, കസേരകൾ, എന്നിവ അടിച്ചുതകർത്തെന്നും പൊലീസ് പറയുന്നു. പൊതു സ്ഥലത്ത് ആക്രമണം നടത്തിയതിനും പൊലീസുകാരന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സ്റ്റേഷനിൽ അതിക്രമിച്ചു കയറിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP