Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇടതുപക്ഷത്തിന് ആദ്യമായി വോട്ട് ചെയ്‌തെന്ന്' മുൻ കോൺഗ്രസ് അനുഭാവിയുടെ ഫേസ്‌ബുക്ക് കുറിപ്പ്; യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചതിന് മൂന്നു പേർക്കെതിരെ കേസ്; പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് ആരോപണം; പോർച്ചിൽ കിടന്ന കാർ കല്ലും കമ്പിപ്പാരയും വച്ച് തകർത്തു; തിരഞ്ഞെടുപ്പിന് ശേഷവും അക്രമങ്ങൾ തുടർക്കഥ

'ഇടതുപക്ഷത്തിന് ആദ്യമായി വോട്ട് ചെയ്‌തെന്ന്' മുൻ കോൺഗ്രസ് അനുഭാവിയുടെ ഫേസ്‌ബുക്ക് കുറിപ്പ്; യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചതിന് മൂന്നു പേർക്കെതിരെ കേസ്; പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് ആരോപണം; പോർച്ചിൽ കിടന്ന കാർ കല്ലും കമ്പിപ്പാരയും വച്ച് തകർത്തു; തിരഞ്ഞെടുപ്പിന് ശേഷവും അക്രമങ്ങൾ തുടർക്കഥ

മറുനാടൻ ഡെസ്‌ക്‌

ശാസ്താംകോട്ട : തിരഞ്ഞെടുപ്പ് പിന്നിട്ടിട്ടും സംസ്ഥാനത്ത് അക്രമ പരമ്പരകൾക്ക് കുറവില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് കുറിപ്പുകൾക്ക് പിന്നാലെ വരെ അക്രമം നടക്കുന്നുവെന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശാസ്താംകോട്ടയിൽ യുവാവിനെ വീട്ടിൽ കയറി അക്രമിച്ച സംഭവം. ഇടതു പക്ഷത്തിന് ആദ്യമായി വോട്ടു ചെയ്യുന്നുവെന്ന് ഫേസ്‌ബുക്ക് കുറിപ്പായി പങ്കുവെച്ച മുൻ കോൺഗ്രസ് അനുഭാവിയായ യുവാവിനാണ് മർദനമേൽക്കേണ്ടി വന്നത്.

മനക്കര പടിഞ്ഞാറേ പൊയ്കയിൽ പ്രത്യുഷ് മുരളിക്കാണ് കഴിഞ്ഞ ദിവസം രാത്രി മർദനമേറ്റത്. പ്രത്യുഷിന്റെ വീടിന് മുന്നിൽ കിടന്ന കാർ അക്രമികൾ തകർക്കുകയും ചെയ്തു. കോൺഗ്രസ് അനുഭാവിയായിരുന്ന പ്രത്യുഷ് എൽഡിഎഫിന്റെ ബൂത്ത് ഓഫിസിൽ സജീവമായിരുന്നു. ഇതേത്തുടർന്നു ടൗണിൽ വാക്കേറ്റമുണ്ടായതായും പരാതിയിൽ പറയുന്നു. തലയ്ക്കു പരുക്കേറ്റ പ്രത്യുഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ ഗ്ലാസുകൾ കല്ലും കമ്പിപ്പാരയും ഉപയോഗിച്ചാണു തകർത്തത്.

അക്രമത്തിനു പിന്നിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകരാണെന്നാണ് പരാതി. മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ദിനത്തിൽ പോലും പോളിങ് ബൂത്തുകളിൽ ഏജന്റുമാർക്ക് നേരെയും അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. കണ്ണൂർ ജില്ലയുടെ പലഭാഗത്തും മല്ലപ്പള്ളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുമാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP