Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതാപിതാക്കളെ അസഭ്യം പറഞ്ഞതിന് പകരം വീട്ടാൻ തോക്കെടുത്തു; 25കാരനെ എയർഗൺ ഉപയോഗിച്ച് വെടിവച്ച് പൂച്ചാക്കൽ സ്വദേശി; ഗോപീഷ് ലാൽ എന്ന യുവാവിന്റെ വയറ്റിൽ നിന്നും പെല്ലറ്റ് നീക്കിയത് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച്; രക്ഷപെടാൻ ശ്രമിച്ച പ്രതി ഒടുവിൽ പൊലീസ് പിടിയിൽ

മാതാപിതാക്കളെ അസഭ്യം പറഞ്ഞതിന് പകരം വീട്ടാൻ തോക്കെടുത്തു; 25കാരനെ എയർഗൺ ഉപയോഗിച്ച് വെടിവച്ച് പൂച്ചാക്കൽ സ്വദേശി; ഗോപീഷ് ലാൽ എന്ന യുവാവിന്റെ വയറ്റിൽ നിന്നും പെല്ലറ്റ് നീക്കിയത് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച്; രക്ഷപെടാൻ ശ്രമിച്ച പ്രതി ഒടുവിൽ പൊലീസ് പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

പൂച്ചാക്കൽ(ആലപ്പുഴ) : മാതാപിതാക്കളെ അസഭ്യം പറഞ്ഞതിന് പകരം വീട്ടിയത് എയർഗൺ ഉപയോഗിച്ച്. ആലപ്പുഴ പൂച്ചാക്കലിന് സമീപമാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ 25കാരന് വയറ്റിൽ പരുക്കേറ്റിരുന്നു. തൈക്കാട്ടുശേരി ഉളവെയ്‌പ്പ് രണ്ടാം വാർഡ് ഗോപി നിവാസിൽ ഗോപിയുടെ മകൻ ഗോപീഷ് ലാലി(25)നാണ് എയർഗൺ കൊണ്ടുള്ള ആക്രമണത്തിൽ പരുക്കേറ്റത്. കേസുമായി ബന്ധപ്പെട്ട് അയൽവാസിയായ മാടശേരി അജയനെ(38) പൂച്ചാക്കൽ പൊലീസ് പിടികൂടിയിട്ടുണ്ട്.

മാത്രമല്ല ഇയാൾ ഉപയോഗിച്ച എയർ ഗണ്ണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം രാത്രി 11.30ന് ആണു സംഭവം. ഇരുവരും തമ്മിൽ റോഡിൽവച്ചുണ്ടായ വാക്കുതർക്കത്തിനിടെ മാതാപിതാക്കളെ അസഭ്യം പറഞ്ഞതു ഗോപീഷ് ലാൽ ചോദ്യം ചെയ്തു. വീട്ടിലേക്ക് മടങ്ങിയ അജയൻ പക്ഷികളെയും മറ്റും വെടിവയ്ക്കാനുപയോഗിക്കുന്ന എയർ ഗണ്ണുമായെത്തി ഗോപീഷ് ലാലിനു നേരെ വെടിയുതിർക്കുകയായിരുന്നു.

അയൽവാസികളാണ് ഗോപീഷ് ലാലിനെ ആശുപത്രിയിലെത്തിച്ചത്. അജയൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൂച്ചാക്കൽ എസ്‌ഐ കെ.എസ്. ഷാജന്റെ നേതൃത്വത്തിൽ പൊലീസെത്തി പിടികൂടുകയായിരുന്നു. ഗോപീഷ് ലാലിന്റെ വയറ്റിൽനിന്ന് പെല്ലറ്റ് ശസ്ത്രക്രിയയിലൂടെ നീക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP