Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അട്ടപ്പാടി നവജാതശിശുമരണം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; നടപടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ മരണത്തിന് കാരണം ഡോക്ടർമാരുടെ അലംഭാവമെന്ന പരാതിയോടെ; ഈ മാസം 31 ന് അട്ടപ്പാടി സന്ദർശിക്കാൻ കെ.കെ.ശൈലജ; ശിശുമരണങ്ങൾ പഠിക്കാൻ യുണിസെഫിന്റെ വിദഗ്ധസംഘവും എത്തുന്നു

അട്ടപ്പാടി നവജാതശിശുമരണം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; നടപടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ മരണത്തിന് കാരണം ഡോക്ടർമാരുടെ അലംഭാവമെന്ന പരാതിയോടെ; ഈ മാസം 31 ന് അട്ടപ്പാടി സന്ദർശിക്കാൻ കെ.കെ.ശൈലജ; ശിശുമരണങ്ങൾ പഠിക്കാൻ യുണിസെഫിന്റെ വിദഗ്ധസംഘവും എത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശുമരണം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഈ മാസം 31ന് മന്ത്രി കെ.കെ ശൈലജ അട്ടപ്പാടി സന്ദർശിക്കും. അട്ടപ്പാടിയിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ശിശുമരണങ്ങളെക്കുറിച്ച് യുണിസെഫിന്റെ വിദഗ്ധസംഘം പഠിക്കുമെന്നും അറിയിട്ടിട്ടുണ്ട്.

നെല്ലിപ്പതി ഊരിലെ രങ്കന്മാ പഴനിസ്വാമി ആദിവാസി ദമ്പതികളുടെ ശിശുവാണ് ജനിച്ച് മണിക്കൂറുകൾക്കകം മരിച്ചത്. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഗൈനക്കോളേജി വിഭാഗം ഡോക്ടർമാരുടെ അലംഭാവമാണ് കുഞ്ഞിന്റെ മരണത്തിൽ കലാശിച്ചത്. കോടികൾ ചെലവഴിക്കുന്ന ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ഗെനോക്കോളേജി വിഭാഗം ഡോക്ടർമാർ ഉണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ തുടക്കം മുതൽ എല്ലാ പരിശോധനയും കോട്ടത്തറ ആശുപത്രിയിലാണ് രങ്കമ്മ നടത്തിയത്. പ്രസവ തീയതി അടുത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്‌ച്ചയാണ്് രങ്കന്മയെ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പ്രസവ വേദന ഉണ്ടായി. തുടർന്ന് ഡോക്ടർ ഇല്ലെന്ന കാരണത്താൽ രങ്കന്മയെ കോട്ടത്തറയിൽ നിന്ന് ബഥനി ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. കോട്ടപ്പുറം ആശുപത്രിയിൽ രാത്രികളിൽ ഡോക്ടർമാർ ഉണ്ടാകാറില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. ഈ വർഷം മരിക്കുന്ന പതിനഞ്ചാമത്തെ കുഞ്ഞാണിത്.

അവിടെ എത്തുമ്പോഴേക്കും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സിസേറിയൻ വഴി പ്രസവം നടന്നു. 3 കിലോ തൂക്കം ഉള്ള ആൺകുട്ടിക്ക് രങ്കന്മ ജന്മം നൽകി. എന്നാൽ രാത്രി പതിനൊന്ന് മണിയോടെ കുഞ്ഞ് ബഥനി ആശുപത്രിയിൽ വെച്ച് മരിച്ചു ഇതിനെ തുടർന്ന് കുട്ടിയുടെ പിതാവ് പഴനിസ്വാമി ഓട്ടോറിക്ഷയിൽ കുട്ടിയെ പൊതിഞ്ഞ് കോട്ടത്തറ അശുപത്രിയിൽ കൊണ്ട് വന്ന് പ്രതിഷേധം രേഖപ്പെടുത്തി. അതിനു ശേഷം രാത്രി അഗളി പൊലീസ് സ്റ്റേഷനിൽ കുട്ടിയുടെ ബോഡിയുമായി എത്തി പരാതി നല്കി. വിവിധ കാരണങ്ങളാൽ

രണ്ട് ഗൈനക്കോളജിസ്റ്റുകളിൽ ഒരാൾ മൂന്നുമാസമായി അവധിയിലും മറ്റൊരാൾ പരിശീലന അവധിയിലുമാണ്. പകരത്തിന് ഡോക്ടർമാരെ നിയമിക്കാത്തതാണ് പ്രതിസന്ധി. മറ്റു ചില ഡോക്ടർമാരെ ശബരിമല ഡ്യൂട്ടിക്കും നിയോഗിച്ചിട്ടുണ്ട്. അതേസമയം നവജാതശിശുക്കളുടെ മരണം അട്ടപ്പാടിയിൽ കൂടുകയാണ്. ഈ വർഷം ഇതുവരെ 13 ആദിവാസി കുഞ്ഞുങ്ങൾ മരിച്ചതാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാലിത് പതിനഞ്ചാണെന്നും ആദിവാസി സംഘടനകൾ പറയുന്നു. മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ആറു കുഞ്ഞുങ്ങളാണ് മരിച്ചത്. പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണം കുറഞ്ഞപ്പോൾ ജനിതകവൈകല്യങ്ങളാണ് പ്രധാന പ്രശ്‌നം. കഴിഞ്ഞ വർഷം 14 കുഞ്ഞുങ്ങളാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP