Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അട്ടപ്പാടിയിൽ മധുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു; മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞു; അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുൻപിൽ പ്രതിഷേധം

അട്ടപ്പാടിയിൽ മധുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു; മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞു; അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുൻപിൽ പ്രതിഷേധം

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു(22) മർദനമേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. പാലക്കാട് ജില്ലാ കലക്ടറോടും പൊലീസ് സൂപ്രണ്ടിനോടും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി പ്രമുഖരാണ് സംഭവത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തുന്നത്.

മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞു. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുൻപിൽ വച്ചാണ് പ്രതിഷേധക്കാർ ആംബുലൻസ് തടഞ്ഞത്. പ്രതികളെ പിടികൂടാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വലിയ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. രോഷാകുലരായാണ് പ്രതിഷേധക്കാർ ഇവിടേക്ക് എത്തിച്ചേരുന്നത്. അട്ടപ്പാടിയിലെ വിവിധ ഊരുകളിലുള്ള ആദിവാസികൾ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മധുവിനെ തല്ലി കൊന്ന സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടുമാത്രമേ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിട്ട് കൊടുക്കുകയുള്ളെന്ന് ബന്ധുക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മുമ്പും സമാനമായ തരത്തിൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ വിശ്വാസ വഞ്ചനക്ക് ഇരയായിട്ടുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം പിടികൂടി പൊലീസിലേൽപ്പിക്കുന്നത്. പൊലീസിന് കൈമാറുന്നതിന് മുൻപ് മധുവിന് ക്രൂരമായ മർദ്ദനമേറ്റിരുന്നു. വനത്തിനുള്ളിൽ താമസിക്കുന്ന മധു ഭക്ഷണസാധനങ്ങൾ കഴിഞ്ഞാലാണ് നാട്ടിലേക്കിറങ്ങാറെന്ന് ഊരുനിവാസികൾ പറയുന്നു. മധുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ഊരുനിവാസികൾ പറയുന്നു. 15 വർഷമായി ചിണ്ടക്കി വനത്തിനുള്ളിലെ ഗുഹയിലാണ് കുറുംബ വിഭാഗത്തിൽപ്പെട്ട മധു താമസിക്കുന്നത്..

ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാർ മധുവിനെ മുക്കാലി ഭവാനി പുഴയോരത്തുനിന്ന പിടികൂടി മർദിച്ചത്. തുടർന്ന്, പൊലീസെത്തി കസറ്റഡിയിലെടുത്തു. സറ്റേഷനിലേക്കുള്ള യാത്രമധ്യേ വാഹനത്തിൽ ഛർദ്ദിച്ചതിനെത്തുടർന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP