Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത് ഡോക്ടറെ കാണണമെന്ന് പറഞ്ഞ്: വീട്ടുകാർ ഫോൺ ചെയ്തപ്പോൾ തനിക്കു കോവിഡ് ബാധയുണ്ടെന്ന സംശയത്തിൽ ആശുപത്രിയിൽ വന്നിരിക്കുകയാണെന്ന് മറുപടി; ഫോൺ ഓഫായതോടെ ഓട്ടോ ഡ്രൈവറായ പവിത്രനെ കണ്ടെത്തിയത് വഴിയരികിൽ മരിച്ച നിലയിൽ; കോവിഡ് ബാധിതനെന്ന് കുറിപ്പ്

വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത് ഡോക്ടറെ കാണണമെന്ന് പറഞ്ഞ്: വീട്ടുകാർ ഫോൺ ചെയ്തപ്പോൾ തനിക്കു കോവിഡ് ബാധയുണ്ടെന്ന സംശയത്തിൽ ആശുപത്രിയിൽ വന്നിരിക്കുകയാണെന്ന് മറുപടി; ഫോൺ ഓഫായതോടെ ഓട്ടോ ഡ്രൈവറായ പവിത്രനെ കണ്ടെത്തിയത് വഴിയരികിൽ മരിച്ച നിലയിൽ; കോവിഡ് ബാധിതനെന്ന് കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ കൊവിഡ് ബാധയുണ്ടെന്ന് സംശയത്തിൽ ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. സൗത്തുകൊണ്ടാഴി കൊട്ടേക്കാട്ടിൽ പവിത്രനാണു (49) മരിച്ചത്. വഴിയരികിൽ മരിച്ച നിലനിലയിലാണ് ഇയാളെ കണ്ടെത്തിയത്. തനിക്കു കോവിഡ് ബാധയുണ്ടെന്നു സംശയമുള്ളതിനാൽ ജീവനൊടുക്കുകയാണെന്നും ഭാര്യയെയും മക്കളെയും ഗാർഹിക നിരീക്ഷണത്തിൽ വയ്ക്കണമെന്നും സൂചിപ്പിക്കുന്ന കുറിപ്പു കണ്ടെത്തി. എന്നാൽ, ഇദ്ദേഹത്തിനു സാധാരണ പനി മാത്രമാണെന്നാണു കഴിഞ്ഞദിവസം ചികിത്സ തേടിയ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നു സ്ഥിരീകരിച്ചത്. 

ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ പോയിട്ടില്ലെന്നും ദൂരയാത്ര കഴിഞ്ഞവരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും ബന്ധുക്കളും വ്യക്തമാക്കുന്നു. എങ്കിലും മരിച്ചയാൾ സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് ബന്ധുക്കളെ വീട്ടുനിരീക്ഷണത്തിലാക്കേണ്ടി വരും. പൊലീസ് നിർദ്ദേശിക്കുന്നതനുസരിച്ച് ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിക്കുമെന്നു ഡിഎംഒ വ്യക്തമാക്കി.

മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ. സംസ്‌കാരം ഇന്നു കൊണ്ടാഴി പൊതുശ്മശാനത്തിൽ. ബുധനാഴ്ച സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ പവിത്രൻ വെള്ളി രാവിലെ ഡോക്ടറെ കാണാനെന്നു പറഞ്ഞ് ഓട്ടോയിൽ പോയതാണ്.

ഏറെനേരം കഴിഞ്ഞു വീട്ടുകാർ ഫോൺ ചെയ്തപ്പോൾ തനിക്കു കോവിഡ് ബാധയുണ്ടെന്ന സംശയത്തിൽ ഓട്ടുപാറ താലൂക്ക് ആശുപത്രിയിൽ വന്നിരിക്കുകയാണെന്നായിരുന്നു മറുപടി. പിന്നീട് ഫോൺ ഓഫ് ആയി. ഇന്നലെ രാവിലെ 11നാണ് ഒലിച്ചി മേഖലയിൽ മരിച്ചുകിടക്കുന്നതായി നാട്ടുകാർ കണ്ടത്. ഭാര്യ: ഉഷ. മക്കൾ: സൗപർണിക, വൈഷ്ണവൻ. മരുമകൻ: ജയൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP