Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രിപ്പ് വിളിച്ച വിദ്യാർത്ഥിയെ കൊണ്ട് പോയത് ആളൊഴിഞ്ഞ സ്ഥലത്തേക്ക്; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് തടഞ്ഞപ്പോൾ ഭീഷണി ബ്ലെയ്ഡ് കാണിച്ച്; ഓട്ടോയുടെ കർട്ടൺ ഇട്ട ശേഷം ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം; തിരികെ വീട്ടിലെത്തിച്ചത് പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം; മഞ്ചേരിയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

ട്രിപ്പ് വിളിച്ച വിദ്യാർത്ഥിയെ കൊണ്ട് പോയത് ആളൊഴിഞ്ഞ സ്ഥലത്തേക്ക്; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് തടഞ്ഞപ്പോൾ ഭീഷണി ബ്ലെയ്ഡ് കാണിച്ച്; ഓട്ടോയുടെ കർട്ടൺ ഇട്ട ശേഷം ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം; തിരികെ വീട്ടിലെത്തിച്ചത് പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം; മഞ്ചേരിയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

എം പി റാഫി

മലപ്പുറം: ഓട്ടോ ട്രിപ്പ് വിളിച്ച വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ മഞ്ചേരി പൊലീസിന്റെ പിടിയിൽ. മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശി ശിഹാബുദ്ധീനാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. ട്രിപ്പ് വിളിച്ച ആൺകുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ഓട്ടോയുടെ കർട്ടൻ തായത്തി പീഡിപ്പിക്കുകയായിരുന്നു. ബ്ലൈഡ് കത്തികാണിച്ചാണ് പ്രതി വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തിയത്.

മഞ്ചേരി ടൗണിൽ നിന്നും ഓട്ടോ ട്രിപ്പ് വിളിച്ച് വീട്ടിലേക്ക് പോകുകയായിരുന്ന സ്‌കൂൾ വിദ്യർഥിയെയാണ് ഓട്ടോ ഡ്രൈവർ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. ഓട്ടോയിൽ കയറി ഒരു കിലോമീറ്റർ ദൂരം പോയതിന് ശേഷം കൺസ്ട്രകഷൻ ജോലി നടക്കുന്ന ആളൊയിഞ്ഞ കെട്ടിടത്തിനടുത്ത് ഓട്ടോ പാർക്ക് ചെയ്ത് കുട്ടിയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപെടുത്തിയ ശേഷം ഓട്ടോയുടെ രണ്ട് കർട്ടണുകളും ഇട്ടാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

ശേഷം കുട്ടിയെ വീട്ടിൽ കൊണ്ടാക്കിയ പ്രതി വീട്ടുകാരോട് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു.സംഭവത്തിന്ന് ശേഷം മുങ്ങിയ പ്രതിയെ മഞ്ചേരി സിഐ എൻ.ബി ഷൈജു വിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.പ്രതിയെ കോടതി റിമാന്റ് ചെയ്തു. മഞ്ചേരി എസ്‌ഐ ജലീൽ കറുത്തേടത്ത്, ഉണ്ണികൃഷ്ണൻ മാരാത്ത് ,ദിനേഷ്, മുഹമ്മദ് സലീം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP