Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെയിൽവേസ്‌റ്റേഷനിലെ ഓട്ടോ കൂലി കടുതലായതിനാൽ വേറെ വാഹനം വിളിക്കാൻ ശ്രമിച്ചു; ആദ്യം വിളിച്ച ഓട്ടോയിൽ തന്നെ പോയാൽ മതിയെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവർമാർ വട്ടം കൂടി; സ്‌റ്റേഷനിലെത്തിയത് പൊലീസുകാരെന്ന് മനസ്സിലാക്കാതെ ഓട്ടോ ഡ്രവർമാർ കൂട്ടംകൂടി തല്ലി; മൂന്ന് പൊലീസുകാർ ആശുപത്രിയിൽ

റെയിൽവേസ്‌റ്റേഷനിലെ ഓട്ടോ കൂലി കടുതലായതിനാൽ വേറെ വാഹനം വിളിക്കാൻ ശ്രമിച്ചു; ആദ്യം വിളിച്ച ഓട്ടോയിൽ തന്നെ പോയാൽ മതിയെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവർമാർ വട്ടം കൂടി; സ്‌റ്റേഷനിലെത്തിയത് പൊലീസുകാരെന്ന് മനസ്സിലാക്കാതെ ഓട്ടോ ഡ്രവർമാർ കൂട്ടംകൂടി തല്ലി; മൂന്ന് പൊലീസുകാർ ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഓട്ടോ ഡ്രൈവർമാരുടെ മർദനമേറ്റ് മൂന്നു പൊലീസുകാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഓട്ടോ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തു. ദേശീയ ഫുട്‌ബോൾ മത്സരത്തിനു പരിശീലനം കഴിഞ്ഞു മടങ്ങിയ പൊലീസ് ടീമിലെ മൂന്നു താരങ്ങൾക്കാണ് മർദനമേറ്റത്. കല്ലേക്കാട് എആർ ക്യാന്പിലെ ശരൺ (31), ക്യാന്പ് ഫോളോവർ അമീർ (33), കണ്ണൂർ എആർ ക്യാന്പിലെ അഭിജിത്ത് (29) എന്നിവരാണ് ചികിത്സയിലുള്ളത്. മർദ്ദനത്തിൽ അമീറിന്റെ മൂക്കിന്റെ പാലം തകർന്നിട്ടുണ്ട്.

പുലർച്ചെ ഒന്നോടെ ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. നിലന്പൂരിൽ നിന്നു ഫുട്‌ബോൾ പരിശീലനം പൂർത്തിയാക്കി ട്രെയിനിൽ തിരിച്ചെത്തിയതായിരുന്നു പൊലീസുകാർ. കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോകാനായി ഓട്ടോക്കാർ അമിത വാടക ചോദിച്ചപ്പോൾ സ്വകാര്യ വാഹനത്തിൽ പോകാനൊരുങ്ങിയ പൊലീസുകാരെ ഓട്ടോ ഡ്രൈവർമാർ മർദിക്കുകയായിരുന്നെന്നാണ് പരാതി.

വിവരമറിഞ്ഞെത്തിയ കൺട്രോൾ റൂം പൊലീസിലെ രണ്ടുപേർക്കു നേരെയും കൈയേറ്റ ശ്രമമുണ്ടായി. കൂടുതൽ പൊലീസെത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ജില്ലാ ആശുപത്രിയിലും ഓട്ടോ ഡ്രൈവർമാർ തടിച്ചുകൂടിയതു പിന്നീട് പ്രശ്‌നം സങ്കീർണമാക്കി. ഇതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.സംഭവത്തെക്കുറിച്ചു ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെമഹ്‌റ റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊലീസുകാരാണ് പ്രശ്‌നങ്ങൾക്കു തുടക്കമിട്ടതെന്നു ഓട്ടോ ഡ്രൈവർമാരും ആരോപിച്ചു. ഇവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഓട്ടോക്കാരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP