Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓട്ടോയിൽ ചെളിവെള്ളം തെറിച്ചപ്പോൾ വണ്ടി നിർത്തി പുറത്തിറങ്ങിയത് പണി കൊടുക്കാൻ; വെള്ളം തെറിപ്പിച്ച കാർ തടഞ്ഞ് നിർത്തി കാർ യാത്രക്കാരന്റെ കരണത്ത് അടിച്ചത് ഓട്ടോ ഡ്രൈവർ; കാർ യാത്രക്കാരന്റെ പരാതിയെ തുടർന്ന് ലൈസൻസ് റദ്ദാക്കിയപ്പോൾ എട്ടിന്റെ പണി കിട്ടിയത് ഓട്ടോ ഡ്രൈവർക്ക്

ഓട്ടോയിൽ ചെളിവെള്ളം തെറിച്ചപ്പോൾ വണ്ടി നിർത്തി പുറത്തിറങ്ങിയത് പണി കൊടുക്കാൻ; വെള്ളം തെറിപ്പിച്ച കാർ തടഞ്ഞ് നിർത്തി കാർ യാത്രക്കാരന്റെ കരണത്ത് അടിച്ചത് ഓട്ടോ ഡ്രൈവർ; കാർ യാത്രക്കാരന്റെ പരാതിയെ തുടർന്ന് ലൈസൻസ് റദ്ദാക്കിയപ്പോൾ എട്ടിന്റെ പണി കിട്ടിയത് ഓട്ടോ ഡ്രൈവർക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓട്ടോയിൽ ചെളിവെള്ളം തെറിപ്പിച്ചതിന് കാർ യാത്രക്കാരനെ ഓട്ടോ ഡ്രൈവർ കരണത്തടിച്ചു. കാർ യാത്രക്കാരന്റെ പരാതിയെ തുടർന്ന് ഓട്ടോ ഡ്രൈവറുടെ ലൈസൻസും സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം കൊച്ചിയിലെ നോർത്ത് മേൽപ്പാലത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാർ യാത്രക്കാരനും ഓട്ടോ ഡ്രൈവറും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു. കാർ ഓട്ടോയെ മറികടക്കുമ്പോൾ വണ്ടിയിൽ ചെളി വെള്ളം തെറിച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങുകയും കാർ തടഞ്ഞ് നിർത്തി ഡ്രൈവർ കാറിന്റെ ഗ്ലാസ് താഴ്‌ത്തിയപ്പോൾ മുഖത്ത് അടിക്കുകയും ചെയ്തു എന്നാണ് പരാതി.

കടവന്ത്ര സ്വദേശിയായ ഓട്ടോഡ്രൈവർ ഷിജോ ജോർജിന്റെ ലൈസൻസാണ് എറണാകുളം ആർടിഒ കെ മനോജ്കുമാർ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇതിനിടെ കാർ ഡ്രൈവിങ് പഠിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ യുവതികളോട് മോശമായി സംസാരിച്ച മറ്റൊരു ഓട്ടോ ഡ്രൈവറുടെ ലൈസൻസും ആർടിഒ സസ്പെൻഡ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP