Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്കുകൾ വർധിപ്പിക്കും; തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച് മന്ത്രി ശശീന്ദ്രൻ

ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്കുകൾ വർധിപ്പിക്കും; തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച് മന്ത്രി ശശീന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ധനവില വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ഓട്ടോ ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്ന് തൊഴിലാളികളുടെ ആവശ്യത്തിന് അനുകൂല തീരുമാനം. ഗതാഗതമന്ത്രി ഏ.കെ ശശീന്ദ്രനും തൊഴിലാളി സംഘടനകളും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനമായത്.

എന്നാൽ അന്തിമതീരുമാനം നിരക്ക് വർധന സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടുമാസത്തിനുള്ളിൽ ഇത് സംബന്ധിച്ച് അനുകൂല നിലപാട് എടുക്കാമെന്നും മന്ത്രി തൊഴിലാളിസംഘടനകളെ അറിയിച്ചു.
എന്നാൽ സംസ്ഥാനം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ ചാർജ് വർധിപ്പിക്കുന്നത് ഉചിതമാവില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. ചർച്ചയിൽ ഗതാഗതകമ്മീഷണർ പത്മകുമാറും പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP