Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടോകൾക്ക് 30 രൂപയും ടാക്‌സികൾക്ക് 200 രൂപയും മിനിമം കൂലിയാക്കണം; ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ പിടിച്ച് നിൽക്കാൻ കഴിയുന്നില്ല; നവംബർ 18 മുതൽ സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണി മുടക്ക്

ഓട്ടോകൾക്ക് 30 രൂപയും ടാക്‌സികൾക്ക് 200 രൂപയും മിനിമം കൂലിയാക്കണം; ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ പിടിച്ച് നിൽക്കാൻ കഴിയുന്നില്ല; നവംബർ 18 മുതൽ സംസ്ഥാനത്ത് ഓട്ടോ ടാക്‌സി പണി മുടക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 18 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗമാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.ഓട്ടോ-ടാക്സി നിരക്കുകൾ പുനർനിർണയിക്കണം എന്നാവശ്യപ്പെട്ടാണു പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയൻ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് കമ്മിറ്റി ചെയർമാൻ ഇ.നാരായണൻ നായർ പറഞ്ഞു.

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വർദ്ധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഓട്ടോ മിനിമം ചാർജ് നിലവിൽ 20 രൂപയാണ്. ഇത് 30 ആക്കി വർദ്ധിപ്പിക്കണമെന്നാണ് കമ്മിഷന്റെ ശുപാർശ. ടാക്‌സി നിരക്ക് 150ൽ നിന്ന് 200 ആക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ധന വില വർദ്ധിച്ച സാഹചര്യത്തിലായിരുന്നു കമ്മിഷൻ ശുപാർശ. 2014ലാണ് അവസാനമായി ഓട്ടോ ടാക്‌സി നിരക്ക് വർദ്ധിപ്പിച്ചത്.

നിലവിൽ ഒന്നര കിലോമീറ്ററിനാണ് മിനിമം ചാർജ് ഈടാക്കുന്നത്. മിനിമം കിലോമീറ്ററിൽ മാറ്റം വരുത്തില്ല. ഒന്നര കിലോമീറ്റർ കഴിഞ്ഞാൽ ഓരോ കിലോമീറ്ററിനും 10 രൂപയാണ് ഈടാക്കുന്നത്. ഇത് 12 ആക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്യുന്നു. 15 ആക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.ടാക്‌സിക്ക് മിനിമം നിരക്കായ 150 രൂപയ്ക്ക് 5 കിലോമീറ്റർ വരെ യാത്ര ചെയ്യാം. ഇത് 200 രൂപയാക്കാനാണ് ശുപാർശ. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP