Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത് 107ാം സമ്മേളനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും; തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്ക് വിദ്യാധിരാജ ദർശന പുരസ്‌കാരം സമ്മാനിക്കും; 10 ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ

അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത് 107ാം സമ്മേളനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും; തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്ക് വിദ്യാധിരാജ ദർശന പുരസ്‌കാരം സമ്മാനിക്കും; 10 ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ

മറുനാടൻ ഡെസ്‌ക്‌

കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ 107-ാമത് സമ്മേളനം ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. ഞായറാഴ്‌ച്ച പമ്പാ മണൽപുറത്ത് ആരംഭിക്കുന്ന പരിഷത്ത് 10ന് അവസാനിക്കും. ഞായറാഴ്‌ച്ച വൈകിട്ട് മൂന്നിനാണ് പരിഷത്തിന്റെ ഉദ്ഘാടനം. ചിന്മയ മിഷൻ കേരളഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. 10ന് നടക്കുന്ന സമാപന സമ്മേളനം മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ വിദ്യാധിരാജ ദർശന പുരസ്‌കാരം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിക്ക് സമ്മാനിക്കും. മതപാഠശാല-ബാലഗോകുലം സമ്മേളനം, വനിതാ സമ്മേളനം, അയ്യപ്പഭക്ത സമ്മേളനം, ആചാര്യ അനുസ്മരണ സമ്മേളനം തുടങ്ങിയവയിൽ സന്യാസി ശ്രേഷ്ഠർ, മതപണ്ഡിതർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.

അമൃതാനന്ദമയീമഠം ബ്രഹ്മസ്ഥാനം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി സമാപന സന്ദേശം നൽകുമെന്ന് ഭാരവാഹികളായ പി.എസ്.നായർ, മാലേത്ത് സരളാദേവി, എ.ആർ.വിക്രമൻപിള്ള, ടി.കെ.സോമനാഥൻ നായർ, എം.അയ്യപ്പൻകുട്ടി, ശ്രീജിത് അയിരൂർ, ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ അറിയിച്ചു.

പരിഷത്ത് വേദിയിൽ സ്ഥാപിക്കാനുള്ള വിദ്യാധിരാജ ജ്യോതിപ്രയാണം ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിൽനിന്ന് വെള്ളിയാഴ്ച തുടങ്ങി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പ്രയാണം 11-ന് ചെറുകോൽപ്പുഴ ജങ്ഷനിൽ എത്തിച്ചേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP