Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് അയ്യപ്പവിഗ്രഹവും വഹിച്ചുകൊണ്ട് യാത്ര തുടങ്ങും; ഒൻപതിന് തുടങ്ങുന്ന അയ്യപ്പജ്യോതി രഥയാത്ര 12ന് പന്തളത്ത് സമാപിക്കും; അയ്യപ്പജ്യോതി രഥയാത്രയുടെ യാത്രാവഴി ഇങ്ങനെ

പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് അയ്യപ്പവിഗ്രഹവും വഹിച്ചുകൊണ്ട് യാത്ര തുടങ്ങും; ഒൻപതിന് തുടങ്ങുന്ന അയ്യപ്പജ്യോതി രഥയാത്ര 12ന് പന്തളത്ത് സമാപിക്കും; അയ്യപ്പജ്യോതി രഥയാത്രയുടെ യാത്രാവഴി ഇങ്ങനെ

പന്തളം: ശബരിമലക്ഷേത്രത്തിന്റെ വിശുദ്ധി നിലനിർത്തുകയെന്ന സന്ദേശവുമായി അയ്യപ്പജ്യോതി രഥയാത്ര ഒൻപതിന് യാത്ര തുടങ്ങും. പന്തളം കൊട്ടാരം, ക്ഷേത്രാചാര സംരക്ഷണ സമിതി, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവർ ചേർന്നാണ് രഥയാത്ര നടത്തുന്നത്.

നവംബർ ഒൻപതിന് രാവിലെ റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് അയ്യപ്പവിഗ്രഹവും വഹിച്ചുകൊണ്ട് പുറപ്പെട്ട് കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ സഞ്ചരിച്ച് 12-ന് വൈകീട്ട് പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ സമാപിക്കും. ആചാര സംരക്ഷണമാണ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്ന പ്രധാന സന്ദേശം.

ആദ്യദിവസം രാവിലെ എട്ടിന് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട് റാന്നി, എരുമേലി, പൊൻകുന്നം, പാമ്പാടി, കിടങ്ങൂർ വഴി ഏറ്റുമാനൂരിൽ സമാപിക്കും. രണ്ടാംദിവസം കുമാരനല്ലൂരിൽ നിന്നും രാവിലെ എട്ടിന് തുടങ്ങി നാഗമ്പടം, വാഴപ്പള്ളി, പെരുന്ന, തിരുവല്ല, ചക്കുളത്തുകാവ്, തകഴി, അമ്പലപ്പുഴ, നങ്യാർകുളങ്ങര, മാവേലിക്കര വഴി ചെട്ടികുളങ്ങരയിൽ സമാപിക്കും.

മൂന്നാം ദിവസം കായംകുളം പുതിയിടത്തുനിന്ന് രാവിലെ 8.30-ന് തുടങ്ങും. ഓച്ചിറ, വെട്ടിക്കോട്, പടനിലം, നൂറനാട്, പെരിങ്ങനാട്, അടൂർ, ഏഴംകുളം, പട്ടാഴി, മൈലം വഴി കൊട്ടാരക്കരയിൽ സമാപനം. നാലാം ദിവസം വെട്ടിക്കവലയിൽനിന്ന് 8.30-ന് യാത്ര തുടങ്ങും. ആവണീശ്വരം, പത്തനാപുരം, കലഞ്ഞൂർ, ഇളകൊള്ളൂർ, പത്തനംതിട്ട, ഓമല്ലൂർ, തട്ടയിൽ, പെരുമ്പുളിക്കൽ, കുരമ്പാല, മണികണ്ഠനാൽത്തറ വഴി വലിയകോയിക്കൽ ക്ഷേത്രത്തിൽ യാത്ര അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP