Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴീക്കലിൽ യാത്രാ ബോട്ട് മുങ്ങി; ബോട്ടിലുണ്ടായിരുന്ന 45 പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തി; കോസ്റ്റൽ പൊലീസ് സ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം

അഴീക്കലിൽ യാത്രാ ബോട്ട് മുങ്ങി; ബോട്ടിലുണ്ടായിരുന്ന 45 പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തി; കോസ്റ്റൽ പൊലീസ് സ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അഴീക്കലിൽ യാത്രാ ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്നവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. 45 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. എഞ്ചിൻ തകരാറിനെ തുടർന്ന് ബോട്ട് മുങ്ങുകയായിരുന്നു. ബോട്ട് മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ ബോട്ടുകളിലെത്തി യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടം നടന്നിട്ടും കോസ്റ്റൽ പൊലീസ് സ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.

അഴീക്കലിൽ നിന്ന് മാട്ടൂലിലേക്ക് പുറപ്പെട്ട യാത്രാ ബോട്ടാണ് എൻജിൻ കേടായി കടലിലേക്ക് ഒഴുകിപ്പോയത്. എന്നാൽ, മത്സ്യത്തൊഴിലാളികൾ ഫൈബർ ബോട്ടുകൾ ഉപയോഗിച്ച് യാത്രക്കാരെ മുഴുവൻ രക്ഷപെടുത്തി. മാട്ടൂലിലേക്ക് പുറപ്പെട്ട ബോട്ട് അഴീക്കൽ തുറമുഖത്തിന് സമീപം എത്തിയപ്പോൾ എൻജിൻ ഓഫായി. തുടർന്ന് തിരയിൽപ്പെട്ട ബോട്ട് കടലിലേക്ക് നീങ്ങി. എന്നാൽ, ബോട്ടിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ നിലവിളികേട്ട് കരയിലുണ്ടായിരുന്നു മത്സ്യത്തൊഴിലാളികൽ ഫൈബർ ബോട്ടുകളിൽ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

സ്ത്രീകൾ ഉൾപ്പെടെ 38 യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. എന്നാൽ,അപകടം ഉണ്ടായിട്ടും കോസ്റ്റൽ പൊലീസ് ഉൾപ്പെടെയുള്ളവർ അപകട സ്ഥലത്ത് എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ബോട്ടിലെ യാത്രക്കാരെയെല്ലാം രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ മാട്ടൂൽ ഭാഗത്ത് എത്തിച്ചു. ബോട്ട് കരയ്‌ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അധികൃതർ സ്ഥലം സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരും മത്സ്യത്തൊഴിലാളികളും പ്രകടനം നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP