Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ പൊലീസ് വ്യാജതെളിവുണ്ടാക്കിയെന്ന കെ.എം.ഷാജിയുടെ ഹർജി: മുൻ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിക്ക് ഹൈക്കോടതി നോട്ടീസ്; വിവാദ ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ലെന്നും സിപിഎം പ്രാദേശിക നേതാവ് ഹാജരാക്കിയതെന്നും വാദം; എസ്‌ഐ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഷാജി കോടതിയിൽ; നിയമപോരാട്ടം ശക്തമാക്കി യുഡിഎഫ്

അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ പൊലീസ് വ്യാജതെളിവുണ്ടാക്കിയെന്ന കെ.എം.ഷാജിയുടെ ഹർജി: മുൻ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിക്ക് ഹൈക്കോടതി നോട്ടീസ്; വിവാദ ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ലെന്നും സിപിഎം പ്രാദേശിക നേതാവ് ഹാജരാക്കിയതെന്നും വാദം; എസ്‌ഐ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഷാജി കോടതിയിൽ; നിയമപോരാട്ടം ശക്തമാക്കി യുഡിഎഫ്

രഞ്ജിത്ത് ബാബു

കണ്ണൂർ: അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ കെ.എം. ഷാജിയും യു.ഡി.എഫും നിയമപോരാട്ടം ശക്തമാക്കുന്നു. വർഗ്ഗീയ പരാമർശങ്ങളടങ്ങിയ ലഘുര്ഖകൾ വിതരണം ചെയ്തതിന്റെ പേരിലാണ് കെ.എം.ഷാജിക്കെതിരെ ഹൈക്കോടതി അയോഗ്യ നടപടി സ്വീകരിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കെ.എം.ഷാജിയുടെ പരാതിയിൽ അന്നത്തെ വളപട്ടണം എസ്‌ഐ. ശ്രീജിത്തുകൊടേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കയാണ്. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എൻ.പി. മനോരമയുടെ വീട്ടിൽ നിന്നും വർഗ്ഗീയ പരാമർശമുള്ള ലഘുലേഖ പിടിച്ചെടുത്തിരുന്നുവെന്ന് എസ്‌ഐ. കൊടേരി ഹൈക്കോടതിയിൽ സാക്ഷിമൊഴി നൽകിയിരുന്നു.

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെ.എം.ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. നേരത്തെ കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ എസ്‌ഐ. നൽകിയ സ്ഥലമഹസ്സറിലും എഫ്.ഐ. ആറിലും ലഘുലേഖ ഹാജരാക്കിയത് സിപിഎം. ലോക്കൽ കമ്മിറ്റി മെമ്പർ അബ്ദുൾ നാസറാണെന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ പകർപ്പ് സഹിതം കെ.എം. ഷാജി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ശ്രീജിത്തുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടർന്നാണ് എസ്‌ഐ.യോട് നേരിട്ട് ഹാജരാവാൻ കോടതി നോട്ടീസ് അയച്ചത്.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. മനോരമയുടെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത സർച്ച് റിപ്പോർട്ടിൽ 15 തരം ലഘുലേഖകളുണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. ഇക്കൂട്ടത്തിൽ വർഗ്ഗീയ ലഖുലേഖകൾ ഉള്ളതായി എസ്‌ഐ.യുടെ മൊഴിയിലില്ല. എന്നാൽ 2017 ജൂൺ 28 ന് മുഖ്യവിസ്താരത്തിൽ സർച്ച് പട്ടികയിൽ പറയാത്ത ലഘുലേഖ പിടിച്ചെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഓർമ്മയില്ല എന്നായിരുന്നു എസ്‌ഐ. യുടെ മറുപടി. വിവാദ ലഘുലേഖയുടെ പകർപ്പ് സ്‌ക്വാഡിന് ലഭിച്ചത് മനോരമയുടെ വീട്ടിൽ നിന്നല്ല പൊലീസ് സ്റ്റേഷനിൽ നിന്നായിരുന്നുവെന്നാണ് എസ്‌ഐ.യുടെ മൊഴി. ഈ മൊഴി കോടതി വിധിയിലും പരാമർശിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് ഇങ്ങനെ ഒരു പകർപ്പ് സ്‌ക്വാഡിന് നൽകിയതായി രേഖയൊന്നുമില്ലെന്ന് എസ്‌ഐ. കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷാജി പറയുന്നു.

തനിക്കെതിരെ കോടതിയിൽ ഉപയോഗിച്ച വിവാദ ലഘുലേഖയുടെ ഉറവിടം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്നതാണ് ഈ മൊഴികളെന്ന് ഷാജി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കേസ് കോടതിയിലെത്തിയപ്പോൾ അതിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ മുസ്ലിം ലീഗോ യു.ഡി.എഫോ ശ്രമിച്ചിരുന്നില്ല. കേസിന്റെ കാര്യത്തിലും ഉഴപ്പൻ സമീപനമായിരുന്നു അവരുടേത്. എന്നാൽ ഇപ്പോൾ എംഎ‍ൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതോടെ നോട്ടീസ് സൃഷ്ടിച്ചത് സിപിഎം. ആണെന്നുള്ള ആരോപണവുമായി ഷാജിയും യു.ഡി.എഫും രംഗത്ത് വന്നിരിക്കുകയാണ്.

കോടതിക്കും എസ്‌ഐ.യുടെ മൊഴിയിൽ സംശയം ജനിച്ച സ്ഥിതിക്ക് കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കും. തെരഞ്ഞെടുപ്പ് കാലത്ത് അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ ഒരിടത്തും ഇറങ്ങാത്ത നോട്ടീസാണ് തങ്ങൾ പിടിച്ചെടുത്തതെന്നാണ് കോടതിയെ ധരിപ്പിച്ചത്. വിവാദ നോട്ടീസ് പൊലീസ് പിടിച്ചെടുത്തതല്ലെന്നതാണ് മഹസ്സർ റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന എം. വി. നികേഷ് കുമാറിന് വേണ്ടി സിപിഎം. എസ്‌ഐ. യെ ഉപയോഗിച്ച് നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിറകിലെന്ന ആരോപണവുമായി യു.ഡി.എഫ്. രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ വർഗീയ പ്രചരണം നടത്തിയെന്നാരോപിച്ച് എതിർസ്ഥാനാർത്ഥി എം.വി നികേഷ് കുമാർ സമർപിച്ച ഹർജിയിലാണ് കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ.പി മനോരമയുടെ വീട്ടിൽ നിന്ന് ലഘുലേഖകൾ പിടിച്ചെടുത്തെന്ന് എസ്‌ഐ ശ്രീജിതുകൊടേരി കോടതിയിൽ മൊഴി നൽകിയിരുന്നു. എന്നാൽ മജിസ്ട്രേറ്റ് കോടതിയിൽ എസ്‌ഐ ഹാജരാക്കിയ മഹസറിൽ ഈ ലഘുലേഖ ഉണ്ടായിരുന്നില്ലെന്ന് കെ.എം ഷാജി ഹർജിയിൽ ചൂണ്ടിക്കാട്ടി.

സിപിഎം ലോക്കൽ കമ്മിറ്റി അംഗം കെ.ടി. അബ്ദുൽ നാസറാണ് ലഘുരേഖ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയതെന്നാണ് ഷാജിയുടെ വാദം. അബ്ദുൽ നാസറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജിക്കെതിരെ കേസെടുത്തതെന്നും ലഘുരേഖ സ്റ്റേഷനിലെത്തിച്ചത് അബ്ദുൽ നാസറാണെന്ന് തെളിയിക്കുന്ന രേഖകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മനോരമയുടെ വീട്ടിൽ നിന്ന് ലഘുരേഖ പിടിച്ചെടുത്തുവെന്ന് തെറ്റായി മൊഴി നൽകിയ എസ്‌ഐ. ശ്രീജിതുകൊടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.എം.ഷാജിയുടെ ഹർജിയിൽ പറയുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്‌ഐക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ഷാജിയുടെ ആവശ്യം.

അതിനിടെ, കഴിഞ്ഞ ദിവസം, മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ അഴീക്കോട് തിരഞ്ഞെടുപ്പു കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.എം.ഷാജി എംഎൽഎക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രസംഗത്തിൽ ഷാജി തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്‌തെന്ന ടൗൺ എസ്‌ഐ ശ്രീജിത്തുകൊടേരിയുടെ പരാതിയിൽ ടൗൺ സിഐ ടി.കെ.രത്‌നകുമാറാണു കേസെടുത്തത്. കേസിലെ ഔദ്യോഗിക സാക്ഷിയാണ് എസ്‌ഐ ശ്രീജിത്ത്.

തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വർഗീയ കാർഡ് പ്രചരിപ്പിച്ചെന്ന കണ്ടെത്തലിൽ ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയ പശ്ചാത്തലത്തിൽ, ഷാജിക്കും പറയാനുണ്ടെന്ന പേരിൽ കഴിഞ്ഞ ദിവസമാണു മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP