Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകയുടെ പ്രശ്നവും ഭയവും മനസ്സിലാക്കാം; കോവിഡ് രോഗബാധ ഇല്ലാത്തവരെ പരിശോധനക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്; സുപ്രീംകോടതിയും കേന്ദ്ര സർക്കാറും പറഞ്ഞിട്ടും അതിർത്തി തുറക്കാത്തത് മര്യാദകേടാണ്; കർണാടക സർക്കാറിനെതിരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ

കർണാടകയുടെ പ്രശ്നവും ഭയവും മനസ്സിലാക്കാം; കോവിഡ് രോഗബാധ ഇല്ലാത്തവരെ പരിശോധനക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്; സുപ്രീംകോടതിയും കേന്ദ്ര സർക്കാറും പറഞ്ഞിട്ടും അതിർത്തി തുറക്കാത്തത് മര്യാദകേടാണ്; കർണാടക സർക്കാറിനെതിരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: സുപ്രീംകോടതിയും കേന്ദ്രസർക്കാറും ഇടപെട്ടിട്ടും അതിർത്തി തുറക്കാൻ വിസമ്മതിച്ച കർണാടക സർക്കാറിനെതിരെ കേരളാ ബിജെപി രംഗത്ത്. കർണാടക അതിർത്തി തുറക്കാത്തത് മര്യാദകേടാണെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണൻ പ്രതികരിച്ചു. സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത് കോടതി അലക്ഷ്യമാണ്. കർണാടകയുടെ പ്രശ്നവും ഭയവും മനസ്സിലാക്കാം. കോവിഡ് രോഗബാധ ഇല്ലാത്തവരെ പരിശോധനക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്.

കേരള ബിജെപി. കേരളത്തിലെ ജനങ്ങളുടെ കൂടെയാണ്, കേരളസർക്കാരിന്റെ കൂടെയാണ്. എത്രയും വേഗം അടിയന്തരമായി അതിർത്തി തുറക്കണം. പിന്നീടാകാം ബാക്കി കാര്യം. കർണാടകയുടെ അതിർത്തിപ്രദേശത്തുനിന്ന് കേരളത്തിലേക്കും രോഗികൾ വരുന്നുണ്ടന്ന കാര്യം മറക്കരുതെന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP