Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തെമ്മാടി വിജയനും 20 കള്ളന്മാരും ചേർന്നാണ് കേരളം കലാപക്കളമാക്കുന്നതെന്ന് ബി ഗോപാലകൃഷ്ണൻ; പത്ത് പൊലീസുകാരെയും പതിമൂന്ന് ലാത്തിയും കണ്ട് ഭയക്കുന്നവരല്ല ബിജെപിക്കാർ; തങ്ങളെ വിരട്ടാൻ ശ്രമിക്കേണ്ട തങ്ങൾക്ക് വിരട്ടിയ പാരമ്പര്യമാണുള്ളതെന്നും ബിജെപി നേതാവ്

തെമ്മാടി വിജയനും 20 കള്ളന്മാരും ചേർന്നാണ് കേരളം കലാപക്കളമാക്കുന്നതെന്ന് ബി ഗോപാലകൃഷ്ണൻ; പത്ത് പൊലീസുകാരെയും പതിമൂന്ന് ലാത്തിയും കണ്ട് ഭയക്കുന്നവരല്ല ബിജെപിക്കാർ; തങ്ങളെ വിരട്ടാൻ ശ്രമിക്കേണ്ട തങ്ങൾക്ക് വിരട്ടിയ പാരമ്പര്യമാണുള്ളതെന്നും ബിജെപി നേതാവ്

മറുനാടൻ ഡെസ്‌ക്‌

കായംകുളം: നിലവിൽ കേരളത്തിലെ ബിജെപിക്കാരെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയെ തെറിവിളിക്കുന്നത് ട്രെൻഡായി മാറിയിരിക്കുകയാണ്. അതിൽ ഒടുവിൽ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് രംഗത്തെത്തിയത് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനാണ്. മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിളിച്ചാണ് ബി ഗോപാലകൃഷ്ണനന്റെ പ്രസംഗം. ഇത് രൂക്ഷമായ വിമർശനമാണ് ഗോപാലകൃഷ്ണൻ നേരിടുന്നത്.

'തെമ്മാടി വിജയനും 20 കള്ളന്മാരും ചേർന്നാണ് കേരളം കലാപക്കളമാക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ. പത്ത് പൊലീസുകാരെയും പതിമൂന്ന് ലാത്തിയും കണ്ട് ഭയക്കുന്നവരല്ല ബിജെപിക്കാരെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. പിണറായി എന്ന തെമ്മാടിക്ക് എന്ത് പറ്റിയെന്നാണ് ഇപ്പോൾ നാട്ടുകാർ ചോദിക്കുന്നത്. എതിരെ ആരെങ്കിലും പറഞ്ഞാൽ അവർക്കെതിരെ കേസ് എടുക്കുന്നതാണ് പിണറായി വിജയന്റെ രീതിയെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

സംഘപരിവാർ സംഘടനകളേയും ബിജെപി പ്രവർത്തകരേയും വിരട്ടാൻ ശ്രമിക്കേണ്ട, വിരട്ടിയ പാരമ്പര്യമുള്ളതാണ് ബിജെപി പ്രവർത്തകരെന്നും ബി ഗോപാലകൃഷ്ണൻ കായംകുളത്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ചിത്ത ഭ്രമം പിടിച്ചോയെന്നാണ് നാട്ടുകാർ ഇപ്പോൾ സംശയിക്കുന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

നേരിട്ട് ഏറ്റുമുട്ടാൻ സാധിക്കാത്ത സിപിഎം ഇപ്പോൾ ശിഖണ്ഡികളെ മുൻ നിർത്തിയാണ് പോരാടുന്നതെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. സിപിഎമ്മിന്റെ ശിഖണ്ഡികളായി എസ്ഡിപിഐയ്ക്കാർ വരുന്നുണ്ടെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. ഒരു പേരാമ്പ്ര സൃഷ്ടിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കേരളത്തിലെ മുസ്ലിമുകൾ ഓർക്കണമെന്നും  ഗോപാലകൃഷ്ണൻ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP