Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്രിമിനൽ കേസായതിനാൽ ഇടപെടാനാകില്ല; ഇതിനൊപ്പം ശ്രീകുമാർ മേനോൻ ഫെഫ്കയിൽ അംഗമല്ലെന്നും ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ വിഷയത്തിൽ അകലം പാലിക്കാൻ സങ്കേതിക പ്രവർത്തകരുടെ സംഘടന

ക്രിമിനൽ കേസായതിനാൽ ഇടപെടാനാകില്ല; ഇതിനൊപ്പം ശ്രീകുമാർ മേനോൻ ഫെഫ്കയിൽ അംഗമല്ലെന്നും ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ; മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ വിഷയത്തിൽ അകലം പാലിക്കാൻ സങ്കേതിക പ്രവർത്തകരുടെ സംഘടന

സ്വന്തം ലേഖകൻ

കൊച്ചി: ശ്രീകുമാർ മേനോൻ - മഞ്ജു വാരിയർ വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് ഫെഫ്ക. മഞ്ജുവിന്റെ കത്ത് ലഭിച്ചിട്ടുണ്ട് എങ്കിലും ക്രിമിനൽ കേസായതിനാൽ സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്ക് ഇടപെടാനാകില്ല. ഇതിനൊപ്പം ശ്രീകുമാർ മേനോൻ ഫെഫ്കയിൽ അംഗമല്ലെന്നും ജനറൽ സെക്രട്ടറി കൂടിയായ ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

ഇന്നലെയാണ് ഡിജിപി ലോക്നാഥ് ബെഹറയ്ക്ക് നേരിട്ടെത്തി മഞ്ജു പരാതി നൽകിയത്. തുടർന്ന് ഇന്ന് രാവിലെ സംവിധായകനെതിരെ നടി ഫെഫ്കയിലും പരാതി നൽകി. മൂന്ന് വരിയിൽ മാത്രം ഒതുങ്ങുന്ന കത്തായിരുന്നു മഞ്ജു നൽകിയത്. ഡിജിപിക്ക് പരാതി നൽകിയെന്നും കത്തിൽ മഞ്ജു പറയുന്നു.

പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് നിയമനടപടികളിലേക്ക് കടക്കുമെന്നും നിയമോപദേശകനുമായി ആദ്യം സംസാരിക്കട്ടെ എന്നിട്ടു തീരുമാനമെടുക്കും നിയമനടപടി സ്വീകരിക്കു മെന്ന കാര്യത്തിൽ സംശമില്ലെന്നും ഡിജിപി ലോക്നാഥ് ബെഹറ പ്രതികരിച്ചിരുന്നു.

തന്നെ അപമാനിക്കുന്നുവെന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുവെന്നും തനിക്കെതിരെ സംഘടിതമായ നീക്കം ചിലർ നടത്തുന്നുവെന്നും പരാതിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP