Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കി സഹോദരനെ തന്ത്രപൂർവ്വം അടുത്ത വീട്ടിലേക്ക് പറഞ്ഞയച്ചു; പിന്നീട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോൾ രക്ഷപ്പെട്ട് ഓടിയെത്തിയത് സ്വന്തം വീട്ടിൽ; പിന്നെ ആത്മഹത്യാ ശ്രമവും; ആശുപത്രിയിൽ എത്തിയപ്പോൾ അറസ്റ്റും; 12 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബാബു പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: 12 വയസുകാരി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ശേഷം ജീവനൊടുക്കാൻ ശ്രമിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളെ തൃക്കൊടിത്താനം പൊലീസ് ഇൻസ്‌പെക്ടർ സാജു വർഗീസ് ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. 12 വയസുകാരിയുടെ വീട്ടിൽ ആരുമില്ലെന്നു മനസിലാക്കി ബാബു അവിടെത്തി സഹോദരനെ തന്ത്രപൂർവം അടുത്ത വീട്ടിലേക്കു പറഞ്ഞയച്ചു.

പിന്നീട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടു നാട്ടുകാരെത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. പിന്നീട് സ്വന്തം വീട്ടിലെത്തി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവം കണ്ട ഭാര്യയും മക്കളും ചേർന്ന് ഇയാളെ രക്ഷിച്ചു ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ തൃക്കൊടിത്താനം പൊലീസ് വൈകുന്നേരം ആറരയോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP