Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുപ്പിയിൽ കിട്ടുന്ന 'അശുദ്ധ' ജലത്തെ പറ്റി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് ! സംസ്ഥാനത്തെ 10 കമ്പനികളുടെ വെള്ളം അതീവ ഹാനീകരമെന്ന് റിപ്പോർട്ട് ; പരിശോധനയിൽ കണ്ടത് ഇ-കോളിയും കോളിഫോമും അടക്കം മാരകമായ ബാക്ടീരിയ; കാലപ്പഴക്കം ഏറുന്നതിനാൽ ഫംഗസും പൂപ്പലും; പ്രോസിക്യൂഷൻ നേരിടുന്നതിനാൽ കമ്പനികളുടെ പേര് പുറത്ത് വിടില്ലെന്നും അധികൃതർ

കുപ്പിയിൽ കിട്ടുന്ന 'അശുദ്ധ' ജലത്തെ പറ്റി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ് ! സംസ്ഥാനത്തെ 10 കമ്പനികളുടെ വെള്ളം അതീവ ഹാനീകരമെന്ന് റിപ്പോർട്ട് ; പരിശോധനയിൽ കണ്ടത് ഇ-കോളിയും കോളിഫോമും അടക്കം മാരകമായ ബാക്ടീരിയ; കാലപ്പഴക്കം ഏറുന്നതിനാൽ ഫംഗസും പൂപ്പലും; പ്രോസിക്യൂഷൻ നേരിടുന്നതിനാൽ കമ്പനികളുടെ പേര് പുറത്ത് വിടില്ലെന്നും അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കുപ്പിവെള്ളം വാങ്ങുന്നവർ ജാഗരൂകരായിരിക്കുക എന്നാണ് ഭക്ഷ്യ സുരക്ഷാ അധികൃതർ ഇപ്പോൾ പുറത്ത് വിടുന്ന വിവരം. കേരളത്തിൽ ചില കമ്പനികൾ വിൽക്കുന്ന കുപ്പിവെള്ളത്തിൽ ശരീരത്തിന് ഏറെ ദോഷകരമായ ബാക്ടീരിയകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. മനുഷ്യ വിലർജ്യത്തിൽ കണ്ടുവരുന്ന ഇകോളിയും മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ കാണുന്ന കോളഫോം അടക്കമുള്ള ബാക്ടീരികളുടെ സാന്നിധ്യമാണ് വെള്ളത്തിൽ നിന്നും കണ്ടെത്തിയത്. മാത്രമല്ല കാലപ്പഴക്കം ചെന്ന വെള്ളം കുപ്പികളിൽ നിന്നും ഫംഗസിന്റെയും പൂപ്പലിന്റെയും സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു.

ഇതിൽ 10 കമ്പനികളുടെ വെള്ളം അതീവ ഹാനികരമാണെന്ന് തെളിഞ്ഞതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ വെളിപ്പെടുത്തി. എന്നാൽ ഏത് കമ്പനികളാണെന്ന് പേര് വെളിപ്പെടുത്തിയട്ടില്ല. സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നതിനാൽ പേരുകൾ നൽകാൻ തടസ്സമുണ്ടെന്നാണു ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. മാലിന്യം കലർന്ന ബാച്ച് കുപ്പിവെള്ളം വിപണിയിൽ നിന്നു പിൻവലിക്കുമെങ്കിലും അതേ കമ്പനിക്കു തുടർന്നും വെള്ളം വിപണിയിലിറക്കാൻ തടസ്സമില്ല.

കോട്ടയം, ആലപ്പുഴ ജില്ലകളിലാണു ബാക്ടീരിയ കലർന്ന കുപ്പിവെള്ളം ഏറ്റവും കൂടുതൽ വിതരണം ചെയ്തിരിക്കുന്നത്. കുപ്പിയിൽ നിറയ്ക്കുന്നതു വിസർജ്യം കലർന്ന വെള്ളമായതു കൊണ്ടാണു ബാക്ടീരിയ കാണപ്പെടുന്നത്. തിളപ്പിച്ചാൽ കോളിഫോം ബാക്ടീരിയ നശിക്കുമെങ്കിലും ഇ-കോളി നശിക്കില്ല. ബാക്ടീരിയ കലർന്ന വെള്ളം കുടിച്ചാൽ ഗുരുതരമായ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയുണ്ടാകാം. 'സുരക്ഷിതമല്ല (അൺ സേഫ്)' എന്നു കണ്ടെത്തുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കുന്നവർക്ക് ആറു മാസം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണു ശിക്ഷ.

എന്നാൽ പരിശോധനയിൽ മായം കണ്ടെത്തിയാലും കേസെടുത്തു ശിക്ഷിക്കാൻ നാലോ അഞ്ചോ വർഷമെടുക്കും. അത്തരം ഉൽപന്നങ്ങൾ വിറ്റഴിച്ച കമ്പനികളുടെ പേരുവിവരങ്ങൾ പൊതുജനങ്ങൾക്കു ലഭിക്കാറുമില്ല. കടുക് മുതൽ ഇറച്ചി വരെ മായം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മായം കലർത്തി വിൽക്കുന്ന ഭക്ഷ്യവസ്തു വെളിച്ചെണ്ണയാണെന്നാണു കണക്ക്. 6 മാസത്തിനിടെ 87 സാംപിളുകൾ മതിയായ ഗുണനിലവാരമില്ലാത്തവയാണെന്നു കണ്ടെത്തി. മസാലപ്പൊടികളിൽ മല്ലിയാണ് ഏറ്റവും കൂടുതൽ മായം കലർത്തി വിൽക്കുന്നത്. കടുക്, അച്ചാർ, ശീതീകരിച്ച ഇറച്ചി, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയിലും മായം കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP