Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണക്കിടെ മലയാളികളെ തീറ്റിക്കാൻ കേടായ മത്സ്യവും: കേടായ മത്സ്യം വിൽപ്പന നടത്തിയ വാഹനം പിടിച്ചെടുത്തു പിഴയീടാക്കി

കൊറോണക്കിടെ മലയാളികളെ തീറ്റിക്കാൻ കേടായ മത്സ്യവും: കേടായ മത്സ്യം വിൽപ്പന നടത്തിയ വാഹനം പിടിച്ചെടുത്തു പിഴയീടാക്കി

കെ വി നിരഞ്ജൻ

കോഴിക്കോട്: കൊറോണക്കാലത്ത് മലയാളികളെ കേടായ മത്സ്യം തീറ്റിക്കാനും ശ്രമം. പഴകിയ മത്സ്യം വില്പന നടത്തിയ കണ്ടെയ്നർ ലോറി കോർപറേഷൻ ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റി അഥോറിറ്റിയും ചേർന്ന് പിടിച്ചെടുത്തു. 10000 രൂപ പിഴ ഈടാക്കി. വെള്ളയിൽ ബീച്ച് റോഡിൽ നിന്നാണ് മംഗലാപുരത്തുനിന്നെത്തിയ KA-30-A-0875 നമ്പർ ലോറി കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ:ആർ എസ് ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം പിടികൂടിയത്.

120 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വിശദമായ പരിശോധനയ്ക്കായി ഫുഡ്‌ സേഫ്റ്റി വിഭാഗം സാമ്പിൾ ശേഖരിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ പി മോഹനൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡെയ്സൺ പി എസ്, സിദ്ധീഖ് കെ, ഫുഡ്‌ സേഫ്റ്റി ഓഫീസർമാരായ ഡോ: ജോസഫ് കുരിയാക്കോസ്, ഡോ:വിഷ്ണു എസ് ഷാജി എന്നിവർ നേതൃത്വം നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP