Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആക്ടിവിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസ്: ഒളിവിൽ കഴിയുന്ന രജീഷ് പോളിന് ഉപാധികളോടെ ജാമ്യം; സംസ്ഥാനം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതിയുടെ പ്രധാന ജാമ്യവ്യവസ്ഥകൾ

ആക്ടിവിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസ്: ഒളിവിൽ കഴിയുന്ന രജീഷ് പോളിന് ഉപാധികളോടെ ജാമ്യം; സംസ്ഥാനം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഹൈക്കോടതിയുടെ പ്രധാന ജാമ്യവ്യവസ്ഥകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആക്ടിവിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന ആക്ടിവിസ്റ്റ് രജീഷ് പോളിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയാണ് മുഖ്യ ജാമ്യവ്യവസ്ഥകളെന്ന് രജീഷിന് വേണ്ടി ഹാജരായ അഡ്വ.ബി എ ആളൂർ അറിയിച്ചു. ബാലപീഡനം, ആവർത്തിച്ചുള്ള ബലാൽസംഗം തുടങ്ങിയ വകുപ്പുകൾ ഉൾക്കൊള്ളിച്ചാണ് പാലക്കാട് നോർത്ത് പൊലീസ് രജീഷ് പോളിനെതിരെ കേസെടുത്തിരുന്നത്.

2011 മുതൽ 13 വരെയുള്ള കാലയളവിൽ നടന്ന പീഡനത്തെക്കുറിച്ചുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രജീഷിനെതിരെ പൊലീസ് നടപടികൾ സ്വീകരിച്ചത്. പാലക്കാട് ജില്ലാകോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് രജീഷ് ഹൈക്കോടതിയെ സമീപിച്ചത്. വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആളൂരിന്റെ ആവശ്യം. പീഡനക്കേസ്സിലെ പ്രതിയായ കണ്ണൂർ ചെമ്പേരി വളച്ചിറാട്ട് രജീഷ് പോൾ ഒളിവിലാണെന്നാണ് പൊലീസ് റിപ്പോർട്ട്. ഒളിവിലിരുന്നാണ് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിലൂടെ മാധ്യമ ശ്രദ്ധയിലെത്തിയ ആളൂരിനെ സമീപിച്ച് രജീഷ് ജാമ്യം ഒപ്പിച്ചത്.

നവമാധ്യമങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്ന രജിഷ് കണ്ണൂരിലെ വീട് കേന്ദ്രീകരിച്ച് കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെയും മാവോയിസ്റ്റ് ആശയങ്ങൾക്കെതിരെയും ബോധവൽക്കരണവും വിവിധ സാമൂഹ്യസേവനങ്ങളും നടത്തിയിരുന്നെന്നാണ് പുറത്ത് പ്രചരിച്ചിട്ടുള്ള വിവരം. തന്റെ മേൽ പീഡനകുറ്റം ചുമത്തിയിട്ടുള്ള പെൺകുട്ടി ഒരിക്കൽ പോലും ഒറ്റയ്ക്ക് വീട്ടിൽ വന്നിട്ടില്ലന്നും പീഡനക്കേസ്സ് മറ്റുചിലരുടെ സമ്മർദ്ദത്തെത്തുടർന്ന് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമാണ് രജീഷ് ജാമ്യപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ളത്.

നേരത്തെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലന്നും ഇതിനായി കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ട് പ്രൊസിക്യൂഷൻ പലതവണ കേസ് നീട്ടിവപ്പിച്ചിരുന്നു. പാലക്കാട്, കോയമ്പത്തൂർ, മുംബൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ലന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് കോടതിക്ക് നൽകിയ റിപ്പോർട്ട്. പിന്നീട് കൊൽക്കത്തയിലെ ആശ്രമത്തിൽ പെൺകുട്ടി ഉണ്ടെന്ന് സ്ഥരീകരിച്ചതായും പൊലീസ് റിപ്പോർട്ട് വന്നു.ഇപ്പോൾ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെകുറിച്ച് മാസങ്ങൾക്ക് മുമ്പ് നവമാധ്യമത്തിലൂടെ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലാണ് സംഭവത്തിൽ പൊലീസ് ഇടപെടലിന് വഴിതെളിച്ചത്. തന്റെ 16ാമത്തെ വയസിൽ വീട്ടിൽ വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു രജീഷിനെതിരെ ആക്റ്റിവിസ്റ്റിന്റെ മകൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. രൂപേഷ് കുമാറും രജീഷ് പോളുമായിരുന്നു അമാനവ സംഗമം എന്ന പരിപാടിയുടെ മുഖ്യ സംഘാടകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP