Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടക്കുംനാഥക്ഷേത്ര ദർശനത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കിടെ അപകടം; പുലർച്ച നാലരയ്ക്കുണ്ടായ അപകടത്തിൽ സംഗീത പ്രതിഭയ്ക്കും ഭാര്യയ്ക്കും മകൾക്കും ഗുരുതര പരിക്ക്; കഴക്കൂട്ടം താമരക്കുളത്തെ അപകടത്തിന് കാരണം ഡ്രൈവറുടെ ഉറക്കമെന്ന് പ്രാഥമിക നിഗമനം; ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തകർന്നത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്

വടക്കുംനാഥക്ഷേത്ര ദർശനത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കിടെ അപകടം; പുലർച്ച നാലരയ്ക്കുണ്ടായ അപകടത്തിൽ സംഗീത പ്രതിഭയ്ക്കും ഭാര്യയ്ക്കും മകൾക്കും ഗുരുതര പരിക്ക്; കഴക്കൂട്ടം താമരക്കുളത്തെ അപകടത്തിന് കാരണം ഡ്രൈവറുടെ ഉറക്കമെന്ന് പ്രാഥമിക നിഗമനം; ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തകർന്നത് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂർ വടക്കുംനാഥക്ഷേത്ര ദർശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം. കാർ പൂർണമായും തകർന്നു. ബാലഭാസ്‌കർ, ഭാര്യ, മകൾ, ഡ്രൈവർ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ അതീവ ഗുരുതരമാണെന്നാണ് സൂചന. കാർ പൊളിച്ചാണ് ഇവരെ പൊലീസ് പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.

നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മരത്തിലിടിച്ച് കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മലയാളത്തിലെ യുവ സംഗീതജ്ഞരിൽ ഏറ്റവും ശ്രദ്ധേയനാണ് ബാലഭാസ്‌കർ. പഠനകാലത്ത് തന്നെ വയലിന് മികവ് കാട്ടിയ പ്രതിഭയാണ് ബാലഭാസ്‌കർ. എആർ റഹ്മാനെ പോലുള്ള സംഗീതജ്ഞരും ബാലഭാസ്‌കറിന്റെ മികവുകളെ അംഗീകരിച്ചിട്ടുണ്ട്.

മൂന്ന് വയസ് മുതൽ വയലിനിസ്റ്റായ അമ്മാവൻ ബി.ശശികുമാറിന്റെ ശിക്ഷണത്തിൽ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്‌കർ ആദ്യമായി വയലിനുമായി സ്റ്റേജിൽ എത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ച് വർഷം അടുപ്പിച്ച് കേരള യൂണിവേഴ്സിറ്റിയിൽ വയലിനിൽ ഒന്നാം സ്ഥാനം നേടിയ ബാലഭാസ്‌കർ 17ാം വയസിൽ 'മംഗല്യപ്പല്ലക്ക്' എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു കൊണ്ട് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി. മൂന്ന് സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതമൊരുക്കിയ ബാലഭാസ്‌കർ കോളജ് കാലത്ത് തന്നെ കൺഫ്യൂഷൻ എന്ന പ്രൊഫഷണൽ ബാൻഡ് ഒരുക്കിയിരുന്നു. പിന്നീട് ബിഗ് ഇന്ത്യൻ ബാൻഡ് ക്രിയേറ്റ് ചെയ്തു. ഇപ്പോഴത്തെ ബാൻഡിന്റെ പേര് ബാലലീല.

കർണാടക സംഗീതത്തിലെ ലിറിക്സ് മനസിലാക്കി പാടുക എന്ന ലക്ഷ്യത്തോടെയാണ് ബാലഭാസ്‌കർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് സംസ്‌കൃതത്തിൽ എം എ എടുത്തത്. രണ്ടാം റാങ്കോടെ എം എ പാസായി. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ഇന്റോ വെസ്റ്റേൺ ഫ്യൂഷൻ മലയാളത്തിന് പരിചയപ്പെടുത്തിയതും ബാലഭാസ്‌കറായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP