Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനം ഓടിച്ചത് ബാലഭാസ്‌കറെന്ന് ഡ്രൈവർ അർജ്ജുൻ; ബാലു വാഹനം ഓടിച്ചു തുടങ്ങിയതുകൊല്ലംമുതൽ; അപകടം നടക്കുമ്പോൾ ലക്ഷ്മിയും മകളും മുൻ സീറ്റിലായിരുന്നെന്നും വെളിപ്പെടുത്തൽ

വാഹനം ഓടിച്ചത് ബാലഭാസ്‌കറെന്ന് ഡ്രൈവർ അർജ്ജുൻ; ബാലു വാഹനം ഓടിച്ചു തുടങ്ങിയതുകൊല്ലംമുതൽ; അപകടം നടക്കുമ്പോൾ ലക്ഷ്മിയും മകളും മുൻ സീറ്റിലായിരുന്നെന്നും വെളിപ്പെടുത്തൽ

തിരുവനന്തപുരം; പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും ജീവനെടുത്ത അപകടത്തിൽ നിർണായക വെളിപ്പെടുത്തൽ. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്ന് ഡ്രൈവർ അർജ്ജുനിന്റെ മൊഴി. ലക്ഷ്മിയും മകൾ തേജ്വസിനി ബാലയും മുൻ സീറ്റിലായിരുന്നു. കൊല്ലം കഴിഞ്ഞതു മുതലാണ് ബാലഭാസ്‌കർ വാഹനം ഓടിച്ചു തുടങ്ങിയത്. അർജ്ജുനയിരുന്നു വാഹനം ഓടിച്ചിരുന്നെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.

കഴിഞ്ഞ25നാണ് ബാലഭാസ്‌കറും ഭാര്യയും മകൾ തേജസ്വിനി ബാലയും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ലക്ഷ്മി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. തൃശ്ശൂരിൽ ക്ഷേത്രദർശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP