Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇങ്ങനെ പോയാൽ ഇടത്പക്ഷത്തിനായി പ്രസംഗിക്കാൻ പോകുമ്പോൾ ജനം മുഖത്ത് തുപ്പും; ഈ ഗവൺമെന്റിനോട് ഞാൻ അഭ്യർത്ഥിക്കുകയാണ്! ജനം എതിരാകുന്നതിന് മുൻപ് ഈ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം; ഫ്രാങ്കോ മുളയ്ക്കനെതിരെ സമരം ചെയ്യുന്ന കന്യായസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി ബാലചന്ദ്രൻ ചുള്ളിക്കാട്

ഇങ്ങനെ പോയാൽ ഇടത്പക്ഷത്തിനായി പ്രസംഗിക്കാൻ പോകുമ്പോൾ ജനം മുഖത്ത് തുപ്പും; ഈ ഗവൺമെന്റിനോട് ഞാൻ അഭ്യർത്ഥിക്കുകയാണ്! ജനം എതിരാകുന്നതിന് മുൻപ് ഈ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം; ഫ്രാങ്കോ മുളയ്ക്കനെതിരെ സമരം ചെയ്യുന്ന കന്യായസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി ബാലചന്ദ്രൻ ചുള്ളിക്കാട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടത് പക്ഷത്തിനായി പ്രസംഗിക്കാൻ പോകുന്ന തന്റെ മുഖത്ത് ജനങ്ങൾ തുപ്പാതിരിക്കാൻ ബിഷപ്പിനെതിരെ നടപടിയെടുക്കാൻ സർക്കാരിനോട് താൻ അഭ്യർത്ഥിക്കുകയാണെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായെത്തിയ ചുള്ളിക്കാട് സഭക്കെതിരെയും അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്.കർത്താവിന് നീതികിട്ടാത്ത സഭയിൽനിന്ന് ഈ ദൈവദാസികൾക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല. കത്തോലിക്ക സഭ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ എതിർക്കുകയും ബ്രിട്ടീഷുകാരെ അനുകൂലിക്കുകയും മഹാത്മാഗാന്ധിയെ അന്തിക്രിസ്തുവെന്ന് മുദ്രകുത്തുകയും ചെയ്തവരാണെന്നും ചുള്ളിക്കാട് വ്യക്തമാക്കി.

നാലുപതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ജയിപ്പിക്കാൻ ഈ എറണാകുളമടക്കം കേരളത്തിലെ തെരുവുകളിൽ പ്രസംഗിക്കുന്നയാളാണ് താൻ. തുടർന്നും പ്രസംഗിക്കുവാൻ ചെല്ലുമ്പോൾ ജനങ്ങൾ തന്റെ മുഖത്ത് ജനങ്ങൾ തുപ്പാതിരിക്കാൻ, ഈ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു, എന്തെങ്കിലും ചെയ്യണം. നിയമനടപടിയെടുക്കണം. അല്ലെങ്കിൽ നാളെ നിങ്ങളെ വിജയിപ്പിക്കാൻ ഈ ഹൈക്കോടതി ജങ്ഷനിൽ നാളെ ഞാൻ പ്രസംഗിക്കുമ്പോൾ എന്റെ മുഖത്ത് ജനങ്ങൾ തുപ്പും. ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.

നാലുപതിറ്റാണ്ടായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ജയിപ്പിക്കാൻ ഈ എറണാകുളമടക്കം കേരളത്തിലെ തെരുവുകളിൽ പ്രസംഗിക്കുന്നയാളാണ് ഞാൻ. നാളെയും പ്രസംഗിക്കും. അടുത്ത തെരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കാൻ പ്രസംഗിക്കും. അങ്ങനെ പ്രസംഗിക്കാൻ ചെല്ലുമ്പോൾ ജനങ്ങൾ എന്റെ മുഖത്ത് ജനങ്ങൾ തുപ്പാതിരിക്കാൻ, ഞാൻ ഈ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു, എന്തെങ്കിലും ചെയ്യണം. നിയമനടപടിയെടുക്കണം. അല്ലെങ്കിൽ നാളെ നിങ്ങെള വിജയിപ്പിക്കാൻ ഈ ഹൈക്കോടതി ജങ്ഷനിൽ നാളെ ഞാൻ പ്രസംഗിക്കുമ്പോൾ എന്റെ മുഖത്ത് ജനങ്ങൾ തുപ്പും.

അങ്ങനെ എന്റെ മുഖത്ത് തുപ്പൽ വീഴാതിരിക്കാൻ വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അനുഭാവിയെന്ന നിലയ്ക്ക് ഞാൻ ഈ ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു, ഈ കന്യാസ്ത്രീകളുടെ പരാതിയിൽ നിയമം അനുശാസിക്കണമെന്ന്. കൂടുതലൊന്നും പറയാനില്ല, ഈ കന്യാസ്ത്രീകളുടെ നിത്യദുഃഖത്തിൽ എന്നേക്കും പങ്കുചേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP