Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാമകഥ ഒരിക്കലും ചരിത്രമാണെന്ന് വിശ്വസിക്കുന്നില്ല; രാമൻ ചരിത്ര പുരുഷനല്ല.. സീതയും രാവണനും അടക്കമുള്ള കഥാപാത്രങ്ങളും രാമകഥയിൽ പറയുന്ന സ്ഥലങ്ങളും യഥാർഥത്തിൽ ഉള്ളവയല്ല; സംഘപരിവാർ ഉയർത്തിപ്പിടിക്കുന്നത് രാമകഥയിലെ രാമനെയല്ല, കൊലയാളിയായ രാമൻ രാഘവിനെയാണ്: രാമനെ രാഷ്ടീയ ഐക്കണാക്കുന്ന പരിവാർ യുക്തിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

രാമകഥ ഒരിക്കലും ചരിത്രമാണെന്ന് വിശ്വസിക്കുന്നില്ല; രാമൻ ചരിത്ര പുരുഷനല്ല.. സീതയും രാവണനും അടക്കമുള്ള കഥാപാത്രങ്ങളും രാമകഥയിൽ പറയുന്ന സ്ഥലങ്ങളും യഥാർഥത്തിൽ ഉള്ളവയല്ല; സംഘപരിവാർ ഉയർത്തിപ്പിടിക്കുന്നത് രാമകഥയിലെ രാമനെയല്ല, കൊലയാളിയായ രാമൻ രാഘവിനെയാണ്: രാമനെ രാഷ്ടീയ ഐക്കണാക്കുന്ന പരിവാർ യുക്തിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാമനെ രാഷ്ട്രീയ ഐക്കണായി ഉപയോഗിക്കുന്ന സംഘപരിവാർ യുക്തിയെ തള്ളിപ്പറഞ്ഞ് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട്. രാമജന്മഭൂമി മനുഷ്യഭാവനയാണെന്നും ചരിത്ര യാഥാർത്ഥ്യമല്ലെന്നും പറഞ്ഞു കൊണ്ടാണ് ചുള്ളിക്കാട് രംഗത്തുവന്നത്. കൃതി പുസ്‌കത മേളയിൽ 'ചിന്താവിഷ്ടയായ സീത'യുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ചുള്ളിക്കാട്.

'ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള പുരാവൃത്തമാണ് രാമകഥ. എന്നാൽ രാമകഥ ഒരിക്കലും ചരിത്രമാണെന്ന് വിശ്വസിക്കുന്നില്ല. രാമൻ ചരിത്ര പുരുഷനല്ല. സീതയും രാവണനും അടക്കമുള്ള കഥാപാത്രങ്ങളും രാമകഥയിൽ പറയുന്ന സ്ഥലങ്ങളും യഥാർഥത്തിലുള്ളവയല്ല. സംഘപരിവാർ രാമജന്മഭൂമിയായി പറഞ്ഞ അയോധ്യയെന്ന് നാമകരണം ചെയ്ത സ്ഥലം പണ്ട് അയോധ്യ എന്ന് പേരുള്ള സ്ഥലമാണോയെന്നും ആർക്കും അറിയില്ല. സംഘപരിവാർ ഉയർത്തിപ്പിടിക്കുന്നത് രാമകഥയിലെ രാമനെയല്ല, കൊലയാളിയായ രാമൻ രാഘവിനെയാണ്.'- ചുള്ളിക്കാട് പറഞ്ഞു.

'രാമകഥയെന്ന പുരാവൃത്തത്തിൽ നിന്നാണ് വാൽമീകി രാമായണമുണ്ടായത്. വാൽമീകി രാമായണത്തെ ആദികാവ്യം എന്ന് പറയുന്നത് അത് എന്ന് പുറത്തിറങ്ങിയെന്ന സമയക്രമം അനുസരിച്ചല്ല, സൗന്ദര്യശാസ്ത്രപ്രദമായ പ്രത്യേകതകൾ അനുസരിച്ചാണ്. ഉത്തരരാമായണവും വാൽമീകി രാമായണത്തിന്റെ ഭാഗമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അതിനുള്ള സൂചനകൾ രാമായണത്തിലുള്ളത്.' - അദ്ദേഹം വ്യക്തമാക്കി.

'വൈരുദ്ധ്യങ്ങളെ അവതരിപ്പിക്കാൻ പറ്റിയെന്ന പ്രത്യേകത കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതക്കുണ്ട്. രാമനെ കുറ്റപ്പെടുത്താനും അനുകൂലിക്കാനും ഉള്ള കാര്യങ്ങൾ സീതാകാവ്യത്തിൽ കണ്ടെത്താൻ വായനക്കാർക്ക് സാധിക്കും. രാമൻ രാജാവായിരുന്ന കാലത്ത് രാമന്റെ പത്‌നിയെ ചോദ്യം ചെയ്യാൻ രാജ്യത്തെ പ്രജകൾക്ക് സാധിച്ചിരുന്നു. ഇന്ന് രാമന്റെ പേരിൽ അധികാരത്തിലെത്തിയവരെ വിമർശിച്ചാൽ എന്തായിരിക്കും ഫലം? അത് ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കാര്യത്തിൽ വ്യക്തമായതാണ്.' - ചുള്ളിക്കാട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP