Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്കായി ബാലസംഘത്തിന്റെ കൈത്താങ്ങ്; മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ കൈമാറി

പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്കായി ബാലസംഘത്തിന്റെ കൈത്താങ്ങ്; മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

കുന്ദമംഗലം: പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്കായി ബാലസംഘം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശേഖരിച്ച പഠനോപകരണങ്ങൾ ഏരിയാ കമ്മിറ്റിക്ക് കൈമാറി. ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാൻ പഠനോപകരണ ശേഖരണം നടത്താൻ തീരുമാനിച്ചത്.

27, 28 തിയ്യതികളിലായി കുന്നമംഗലം ഏരിയക്ക് കീഴിലെ പുവ്വാട്ടുപറമ്പ് , പെരുവയൽ, ചാത്തമംഗലം, പുത്തൂർമഠം , കളരിക്കണ്ടി, കുന്ദമംഗലം, കെട്ടാങ്ങൽ, പെരുമണ്ണ , മാവൂർ , കണ്ണിപറമ്പ് തുടങ്ങിയ മേഖലകളിൽ ശേഖരിച്ച പഠനോപകരണങ്ങളാണ് കൈമാറിയത്. പുവ്വാട്ടുപറമ്പ് മേഖലയിൽ ശേഖരിച്ച 5465 രൂപയുടെ പഠനോപകരണങ്ങൾ മേഖലാ കൺവീനർ പി ശ്രീനിവാസൻ ഏരിയാ കൺവീനർ സുനിൽ കാവുങ്ങലിന് കൈമാറി: ചാത്തമംഗലം മേഖലയിലേത് പി എസ് ശ്രീഷയിൽ നിന്ന് ആസാദ് ഏറ്റുവാങ്ങി.

പുത്തൂർ മഠം മേഖലയിൽ സി കെ വേലായുധ നിൽ നിന്ന് ധീരജ് ഏറ്റുവാങ്ങി. കളരിക്കണ്ടിയിൽ ഇ സുനിയിൽ നിന്ന് പി എസ് ശ്രീഷ ഏറ്റുവാങ്ങി. തുടർന്ന് വിവിധ മേഖലകളിൽ നിന്ന് ലഭിച്ചവ ഏരിയാ കൺവീനർ സുനിൽ കാവുങ്ങൽ ജില്ലാ കമ്മിറ്റിക്ക് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP