Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിയേറ്ററിൽ ദേശീയ ഗാനം കാണിച്ചപ്പോൾ എഴുന്നേറ്റില്ല; ബാലുശ്ശേരി സന്ധ്യ സിനി ഹൗസിൽ കുടുംബത്തെ നാട്ടുകാർ കൈയേറ്റം ചെയ്തു

തിയേറ്ററിൽ ദേശീയ ഗാനം കാണിച്ചപ്പോൾ എഴുന്നേറ്റില്ല; ബാലുശ്ശേരി സന്ധ്യ സിനി ഹൗസിൽ കുടുംബത്തെ നാട്ടുകാർ കൈയേറ്റം ചെയ്തു

ബാലുശ്ശേരി: തിയറ്ററിൽ ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റുനിന്നിൽക്കാത്തിന് കുടുംബത്തെ മർദിച്ചതായി പരാതി. ബാലുശ്ശേരി സന്ധ്യ സിനി ഹൗസിൽ കഴിഞ്ഞദിവസം സെക്കൻഡ് ഷോക്കാണ് സംഭവം.

സിനിമ കാണാനത്തെിയ സുമേഷ് മാതുകണ്ടി (31), ഭാര്യ രമിഷ (25), മൂന്നു വയസ്സുള്ള മകൻ രാജ് എന്നിവർക്കാണ് അടി കിട്ടിയത്. സിനിമ തുടങ്ങുന്നതിനുമുമ്പ് ദേശീയഗാനം ആലപിച്ചപ്പോൾ സുമേഷും കുടുംബവും എഴുന്നേറ്റുനിന്നില്ല. ഇതിന്റെ പേരിൽ പുറത്തിറങ്ങിയശേഷം ഒരുസംഘമാളുകൾ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതെന്ന് സുമേഷ് പറഞ്ഞു. കുഞ്ഞിന് സുഖമില്ലാത്തതിനാൽ സുമേഷും ഭാര്യയും കുഞ്ഞിനെ മടിയിൽ വച്ചതിനാൽ എഴുന്നേറ്റുനിൽക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ വാദം.

''നിന്റെ കാലിന് മന്താണോ? നിനക്ക് ദേശസ്‌നേഹമുണ്ടോ'' എന്നാക്രോശിച്ചായിരുന്നു അസഭ്യവർഷവും ആക്രമണവുമെന്ന് സുമേഷും കുടുംബവും പറഞ്ഞു. ബാലുശ്ശേരി പൊലീസും നാട്ടുകാരും ചേർന്നാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ദേശീയഗാനസമയത്ത് ഏഴുന്നേറ്റുനിന്നില്ലെന്ന് ആരോപിച്ച് ആക്രമിച്ച ആർ.എസ്.എസ് നടപടിയിൽ ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്‌ളോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP