Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരനന്മയും കൊപ്രാനാടും കോക്കനട്ട് നാടും കേരശ്രീയും മായം കലർന്ന വെളിച്ചെണ്ണ ബ്രാൻഡുകൾ; വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്; നിരോധിച്ച വെളിച്ചെണ്ണ വിറ്റാൽ 2 ലക്ഷം രൂപ പിഴ ചുമത്തി ക്രിമിനൽ കേസെടുക്കും

കേരനന്മയും കൊപ്രാനാടും കോക്കനട്ട് നാടും കേരശ്രീയും മായം കലർന്ന വെളിച്ചെണ്ണ ബ്രാൻഡുകൾ; വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്; നിരോധിച്ച വെളിച്ചെണ്ണ വിറ്റാൽ 2 ലക്ഷം രൂപ പിഴ ചുമത്തി ക്രിമിനൽ കേസെടുക്കും

തിരുവനന്തപുരം: മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയാൻ കടുത്ത നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തി. ഒമ്പത് ബ്രാൻഡ് വെളിച്ചെണ്ണക്കളിൽ മായം കലർന്നിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് ഈ വെളിച്ചെണ്ണകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ നാല് ബ്രാൻഡുകൾക്ക് കൂടിയും നിരോധനം ഏർപ്പെടുത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മായം കലർത്തിയതായി കണ്ടെത്തിയ നാല് ബ്രാന്റ് വെളിച്ചെണ്ണകൾ കൂടിയാണ് നിരോധിച്ചത്.കേരനന്മ, കൊപ്രാനാട്, കോക്കനട്ട് നാട്, കേരശ്രീ എന്നിവയാണ് നിരോധിച്ചത്.

ഏതാനും ദിവസം മുമ്പ് നടത്തിയ പരിശോധനയിൽ മായം കലർന്ന ഒമ്പത് ബ്രാന്റുകൾ നിരോധിച്ചിരുന്നു. നിരോധിച്ച വെളിച്ചെണ്ണ സൂക്ഷിക്കുകയോ വിൽക്കുകയോ വിൽക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വകുപ്പ് 56 പ്രകാരം 2 ലക്ഷം രൂപ പിഴ ചുമത്തുമെന്നും ക്രിമിനൽ കേസെടുക്കുമെന്നും ഫുഡ് സേഫ്റ്റി കമ്മീഷണർ അറിയിച്ചു.

സംസ്ഥാനത്തെ പായ്ക്കറ്റിൽ ലഭിക്കുന്ന വെളിച്ചെണ്ണകളിൽ ഭൂരിഭാഗവും വെളിച്ചെണ്ണയല്ലെന്നാണ് പരാതികൾ വ്യാപകമാകായതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് ഇറങ്ങിയത്. ലിക്വിഡ് പാരഫിനും പാംകർണോയിലും അടക്കമുള്ളവയാണ് പായ്ക്കറ്റ് വെളിച്ചെണ്ണയിൽ ഉള്ളതെന്നാണ് കണ്ടെത്തൽ. പെട്രോളിയം ഉത്പന്നങ്ങളും നിറംകൂട്ടാനുള്ള രാസവസ്തുക്കളും ചേർത്ത് വിപണയിലെത്തിക്കുന്ന വെളിച്ചെണ്ണ ആരോഗ്യത്തിനും ഹാനികരമാണെന്നും പരിശോധനകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്ന് ശേഖരിച്ച പത്ത് വെളിച്ചെണ്ണ സാമ്പിളുകളാണ് കേരളത്തിന് അകത്തും പുറത്തുമായി മൂന്നു അംഗീകൃത ലാബുകളിലായി ഈയിടെ പരിശോധിച്ചത്. ഇതിൽ മിക്കതും വെളിച്ചെണ്ണയേ ആയിരുന്നില്ല എന്നതാണ് പരിശോധനയിൽ കണ്ടെത്തിയത്.

സംസ്ഥാനത്ത് പരിശോധനയിൽ ഒമ്പത് ബ്രാൻഡുകളിൽ വിറ്റുവന്ന വെളിച്ചെണ്ണ മായംചേർത്തതാണെന്ന് കണ്ടത്തെി. ഇവ സംസ്ഥാനത്ത് നിരോധിച്ചു. കേര പഌ്, ഗ്രീൻ കേരള, കേരള എവൺ, കേര സൂപ്പർ, കേര ഡ്രോപ്‌സ്, ബ്‌ളെയ്‌സ്, പുലരി, കൊ കൊ സുധം, കല്ലട പ്രിയം എന്നിവയാണ് നേരത്തെ നിരോധിച്ച വെളിച്ചെണ്ണ ബ്രാൻഡുകൾ.

നിരോധിച്ച ബ്രാൻഡിലുള്ള വെളിച്ചെണ്ണ കൈവശം സൂക്ഷിക്കുകയോ വിൽക്കുകയോ വിൽക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വകുപ്പ് 56 പ്രകാരം രണ്ടു ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും നിരോധ ഉത്തരവ് മനഃപൂർവം ലംഘിച്ചതായി കണ്ടത്തെിയാൽ ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഇവ വിപണിയിൽ കണ്ടത്തെിയാൽ ആ വിവരം ടോൾഫ്രീ നമ്പറിലോ (1800 425 1125) അതത് ജില്ലകളിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമീഷണർമാരുടെ നമ്പറിലോ ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിലെ റിസർച് ഓഫിസറുടെ നമ്പറിലോ അറിയിക്കണം.
ജില്ല, ഫോൺ നമ്പർ ക്രമത്തിൽ:

തിരുവനന്തപുരം8943346181, കൊല്ലം8943346182, പത്തനംതിട്ട8943346183, ആലപ്പുഴ8943346184, കോട്ടയം8943346185, ഇടുക്കി8943346186, എറണാകുളം8943346187, തൃശൂർ8943346188, പാലക്കാട്8943346189, മലപ്പുറം8943346190, കോഴിക്കോട്8943346191, വയനാട്8943346192, കണ്ണൂർ8943346193, കാസർകോട്8943346194. മൊബൈൽ വിജിലൻസ് സ്‌ക്വാഡ് (തിരുവനന്തപുരം)8946646195, മൊബൈൽ വിജിലൻസ് സ്‌ക്വാഡ് (എറണാകുളം)8943346196, മൊബൈൽ വിജിലൻസ് സ്‌ക്വാഡ് (കോഴിക്കോട്)8943346197, റിസർച് ഓഫിസർ (തിരുവനന്തപുരം)8943346198.

വെളിച്ചെണ്ണയുടെ മണവും നിറവുമുള്ള ദ്രാവകമാണ് വെളിച്ചെണ്ണയെന്ന വ്യാജേന പായ്ക്കറ്റ് കവറുകളിൽ നിറയ്ക്കുന്നത് എന്നാണ് കണ്ടെത്തൽ. ലിക്വിഡ് പാരഫിനുൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളും പാം ഓയിൽ, പാം കർണൽ ഓയിൽ, സോൾ വന്റ് ഓയിൽ തുടങ്ങിയ വിലക്കുറവുള്ള മറ്റ് എണ്ണകളും വെളിച്ചെണ്ണയുടെ സുഗന്ധത്തോടെ വിപണയിൽ എത്തും. തമിഴ്‌നാട്ടിലെ കാങ്കയം പൊള്ളാച്ചി നെഗമം എന്നിവടങ്ങളിലേയും കർണാടകത്തിലെ ഉൾഭാഗങ്ങളിലേയും അനധികൃത മിക്‌സിങ് പ്ലാന്റുകളിൽ നിന്ന് മായത്തിൽ മുങ്ങിയ വെളിച്ചെണ്ണയുമായി പ്രതിദിനം നൂറുകണക്കിന് ടാങ്കർ ലോറികളാണ് അതിർത്തി കടന്ന് എത്തുന്നത്.

ഇത് പരിശോധിക്കാനോ നിയന്ത്രിക്കാനോ ഉള്ള സംവിധാനങ്ങളൊന്നും നിലവിലില്ല. ഇതിൽ പിന്നെയും നിറവും മണവും കേടാകാതിരിക്കാനുള്ള രാസവസ്തുക്കളും ചേർത്ത് ഓരോ കമ്പനികളും ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നു. കേരളത്തിലെ ലാബുകളിൽ വെളിച്ചെണ്ണയിലെ മായം കൃത്യമായി പരിശോധിച്ച് കണ്ടെത്താനുള്ള സംവിധാനം ഇല്ല എന്നത് മായം കലർത്തുന്നവർക്ക് അനുകൂലസാഹചര്യം ഒരുക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP