Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഹാരത്തോടൊപ്പം സിഎഫ്എൽ ബൾബിന്റെ ഭാഗങ്ങൾ കഴിച്ചു; ബൾബ് പൊട്ടിച്ച് ചില്ലുകൾ വിഴുങ്ങുകയായിരുന്നുവെന്ന് ജയിൽ അധികൃതർ; സെൻട്രൽ ജയിലിൽ ബണ്ടിചോറിന്റെ ആത്മഹത്യാ ശ്രമം; ഹൈടെക് മോഷ്ടാവിന്റെ ആരോഗ്യം തൃപ്തികരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്

ആഹാരത്തോടൊപ്പം സിഎഫ്എൽ ബൾബിന്റെ ഭാഗങ്ങൾ കഴിച്ചു; ബൾബ് പൊട്ടിച്ച് ചില്ലുകൾ വിഴുങ്ങുകയായിരുന്നുവെന്ന് ജയിൽ അധികൃതർ; സെൻട്രൽ ജയിലിൽ ബണ്ടിചോറിന്റെ ആത്മഹത്യാ ശ്രമം; ഹൈടെക് മോഷ്ടാവിന്റെ ആരോഗ്യം തൃപ്തികരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്

തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടിചോർ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന ബണ്ടിചോർ ജയിലിലെ സിഎഫ്എൽ ബൾബ് പൊട്ടിച്ച് ചില്ലുകൾ വിഴുങ്ങിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേതുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2013 ജനവരി 21 ന് വിദേശ മലയാളിയായ വേണുഗോപാലൻ നായരുടെ പട്ടം മരപ്പാലത്തെ വീട്ടിൽ നടത്തിയ കവർച്ചയെത്തുടർന്നാണ് ബണ്ടി ചോർ പിടിയിലായത്. കേസിൽ ബണ്ടിചോർ എന്ന ദേവീന്ദർസിങ്ങിന് പത്ത് വർഷം കഠിന തടവും, 10000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. കേസിൽ വിചാരണ നടക്കുന്നതിനിടെ മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ ഇയാൾക്ക് ചികിത്സ നൽകിയിരുന്നു. എന്നാൽ മാനസിക രോഗമില്ലെന്ന് കണ്ടെത്തി ഇയാളെ തിരികെ ജയിലിലേക്ക് അയക്കുകയായിരുന്നു.

ബണ്ടി ചോറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എങ്കിലും ബൾബിന്റെ ഭാഗങ്ങൾ ഉള്ളിൽ പോയതിനാൽ നിരീക്ഷണത്തിനായി സർജറി വിഭാഗത്തിന് കീഴിൽ സെൽവാർഡിൽ അഡ്‌മിറ്റാക്കിയിട്ടുണ്ട്. ആഹാരത്തോടൊപ്പം സിഎഫ്എൽ ബൾബിന്റെ ഭാഗങ്ങൾ കഴിച്ചു എന്ന് പറഞ്ഞാണ് സെൻട്രൽ ജയിലിൽ നിന്നും ബണ്ടി ചോറിനെ ഉച്ചയ്ക്ക് 2.16ന് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ബണ്ടി ചോറിനെ അഡ്‌മിറ്റാക്കുകയായിരുന്നു

രാജ്യാന്തര കുറ്റവാളിയായ ദേവീന്ദർ പിടികിട്ടാപ്പുള്ളിയും മുന്നൂറോളം കവർച്ചാക്കേസുകളിലെ പ്രതിയുമാണ്. ഡൽഹി, ചെന്നൈ, ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇയാൾ നിരവധി മോഷണം നടത്തിയിട്ടുണ്ട്. ആഡംബരവസ്തുക്കളാണ് ഇയാൾ മോഷ്ടിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP