Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗ്‌ളാദേശ് തീരത്തിനടുത്ത് മ്യാന്മർ ബോട്ട് മറിഞ്ഞ് പത്തു കുട്ടികൾ ഉൾപ്പടെ 14 പേർ മരിച്ചു

ബംഗ്‌ളാദേശ് തീരത്തിനടുത്ത് മ്യാന്മർ ബോട്ട് മറിഞ്ഞ് പത്തു കുട്ടികൾ ഉൾപ്പടെ 14 പേർ മരിച്ചു

ധാക്ക: മ്യാന്മറിലെ കലാപപ്രദേശത്തുനിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുകയായിരുന്ന സംഘത്തിന്റെ ബോട്ടു മറിഞ്ഞ് 15 പേർ മരിച്ചു. റോഹിങ്യർ വംശജർ സഞ്ചരിച്ച ബോട്ടാണ് കടലിൽ മുങ്ങിയത്. അപകടത്തിൽ 10 കുട്ടികളും നാല് സ്ത്രീകളുമാണ് മരിച്ചത് എന്നറിയുന്നു. മരണസംഖ്യ ഉയർന്നേക്കാനിടയുണ്ടെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

തീരത്തോട് അടുത്തപ്പോഴാണ് അപകടമുണ്ടായത്. കടലിനടിയിലെ ഏതോ വസ്തുവിൽ തട്ടിയാണ് ബോട്ട് മറിഞ്ഞതെന്ന് രക്ഷപെട്ടവർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്നു. മുങ്ങിപ്പോയ കുട്ടികളുടെയും സ്ത്രീകളുടെയും ശരീരങ്ങൾ പിന്നീട് തീരത്ത് അടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ സംഘം മ്യാന്മറിലെ തീരദേശ ഗ്രാമത്തിൽനിന്ന് ബംഗ്ലാദേശിലേയ്ക്കുള്ള യാത്ര ആരംഭിച്ചത്.

മ്യാന്മാറിൽനിന്ന് ബംഗ്ലാദേശിലേയ്ക്ക് കടക്കുന്നതിനിടെ അടുത്ത കാലത്ത് 120-ൽ അധികം റോഹിങ്യർ മരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഏറെയും കുട്ടികളാണ്. ചെറിയ മീൻപിടുത്ത ബോട്ടുകളിൽ ഉൾക്കൊള്ളാനാവുന്നതിലേറെ യാത്രക്കാരുമായി യാത്രചെയ്യുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്.
റോഹിങ്യർക്കെതിരായി വലിയ തോതിൽ അക്രമം നടക്കുന്ന മ്യാന്മാറിലെ റാഖിം സംസ്ഥാനത്തു നിന്ന് 4, 80,000 റോഹിങ്യർ ഏതാനും ആഴ്ചകൾക്കിടയിൽ പലായനം ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP