Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ലക്ഷം രൂപയുടെ നിരോധിത കറൻസിക്ക് പകരമായി ലഭിക്കുന്നത് 15000 രൂപ; പുതിയ നോട്ടുകൾ നൽകി പഴയ നോട്ട് വാങ്ങുന്ന സംഘം സജീവം: നോട്ട് തട്ടിപ്പ് സംഘത്തിന്റെ ലക്ഷ്യം കണ്ടെത്താൻ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ

ഒരു ലക്ഷം രൂപയുടെ നിരോധിത കറൻസിക്ക് പകരമായി ലഭിക്കുന്നത് 15000 രൂപ; പുതിയ നോട്ടുകൾ നൽകി പഴയ നോട്ട് വാങ്ങുന്ന സംഘം സജീവം: നോട്ട് തട്ടിപ്പ് സംഘത്തിന്റെ ലക്ഷ്യം കണ്ടെത്താൻ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ

സ്വന്തം ലേഖകൻ

കാസർകോട്: നിരോധിത കറൻസികൾ വാങ്ങി പകരം പുതിയ കറൻസികൾ നൽകുന്ന സംഘം സജീവമെന്ന് റിപ്പോർട്ട്. എന്നാൽ എന്തിനാണ് ഇത്തരത്തിൽ വൻ തോതിൽ നിരോധിത കറൻസി ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. കാസർഗോഡ് നിന്നും 43 ലക്ഷം രൂപയുടെ നിരോധിത കറൻസി പിടികൂടിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. 43 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടിയ സംഭവം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം തുടങ്ങി.

ഐബി ഉദ്യോഗസ്ഥർ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. അതേസമയം, കേസിലെ മുഖ്യ പ്രതിയെന്നു സംശയിക്കുന്ന അണങ്കൂർ ബാരിക്കാടിലെ ബി. സലിം ഒളിവിലാണ്. പ്രതിക്കു വേണ്ടി വീട്ടിലുൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളെ പിടികൂടിയാൽ മാത്രമേ നോട്ടുകൾ എങ്ങോട്ടാണു പോകുന്നതെന്നും നോട്ട് മാഫിയയുടെ ലക്ഷ്യമെന്താണെന്നും അറിയാനാവൂ. സലിമിന്റെ കയ്യിൽ നിന്നു കഴിഞ്ഞ മാസം ഗോവ പൊലീസ് ഒന്നരക്കോടി രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടിയിരുന്നു.

മറ്റാരിൽ നിന്നോ വാങ്ങുന്ന പണം കൂടുതൽ തുകയ്ക്കു സലിം കൈമാറ്റം ചെയ്യുന്നതാകാമെന്നാണു പൊലീസ് കരുതുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതാര്, നിരോധിത നോട്ടുകൾ എന്താണു ചെയ്യുന്നത്, പുതിയ നോട്ടുകൾ നൽകി പഴയ നോട്ട് വാങ്ങുന്നവർക്ക് എന്താണു ലാഭം തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ കാസർകോട് ഗവ. കോളജ് പരിസരത്തു നിന്നാണ് 500 രൂപയുടെ നിരോധിച്ച നോട്ടുകൾ കൈമാറാൻ ശ്രമിക്കവേ പൊലീസ് പിടികൂടിയത്.

സംഘത്തിലുണ്ടായിരുന്ന പെർള ഉക്കിനടുക്കയിലെ മുഹമ്മദിനെ പിടികൂടിയെങ്കിലും സലിമും പണം വാങ്ങാനെത്തിയ ആളും ഓടിരക്ഷപ്പെട്ടു. ഒരു ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾക്കു 15000 രൂപ നിരക്കിൽ ഇടപാടുറപ്പിച്ചാണു സലിം കൈമാറാനെത്തിയതെന്നു മുഹമ്മദ് പൊലീസിനോടു പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP