Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് കാറുകളിലായി കണ്ടെത്തിയത് നിരോധിച്ച അഞ്ഞൂറിന്റെ എൻപത്തിയേഴ് കെട്ടുകൾ: കാസർകോട് നിന്ന് ലക്ഷങ്ങളുടെ നിരോധിത നോട്ടുകൾ പിടികൂടി; പെർള സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

രണ്ട് കാറുകളിലായി കണ്ടെത്തിയത് നിരോധിച്ച അഞ്ഞൂറിന്റെ എൻപത്തിയേഴ് കെട്ടുകൾ: കാസർകോട് നിന്ന് ലക്ഷങ്ങളുടെ നിരോധിത നോട്ടുകൾ പിടികൂടി; പെർള സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്:  കാസർഗോഡ് നിരോധിത നോട്ടുകൾ പിടികൂടി. പട്ടാപ്പകൽ കൈമാറ്റ ശ്രമത്തിനിടെയാണ് 43,63000 രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടിയത്. കാസർഗോഡ് ടൗൺ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകൾ പിടികൂടിയത്. കാസർഗോഡ് ഗവൺമെന്റ് കോളേജ് പരിസരത്ത് രണ്ടു കാറുകളിലായെത്തിയ സംഘം നോട്ടുകൾ കൈമാറാൻ ശ്രമിക്കവെയാണ് പൊലീസിന്റെ പിടിയിലായത്. നിരോധിച്ച 500 രൂപയുടെ 87 കെട്ടുകളാണ് വാഹനത്തിൽ നിന്നും കണ്ടെടുത്തത്. പണത്തിന്റെ ഉറവിടവും ഉപയോഗവും സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

നേരത്തേ ഗോവയിൽ നിരോധിത നോട്ടുകളുമായി പിടിയിലായ സംഘവുമായി ഈ സംഭവത്തിന് ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ കാസർഗോഡ് പെർള സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്. അതേസമയം, മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ടയിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു, മൂന്നേകാൽ കോടിരൂപയുടെ കുഴൽപ്പണമാണ് പൊലീസ് പിടികൂടിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP