Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൃക്ഷ ദമ്പതിമാരുടെ വിവാഹ ബന്ധം വേർപെടുത്തി; 33 വർഷം മുമ്പ് വിവാഹിതരായ ആൽമരത്തിന്റെയും വേപ്പു മരത്തിന്റെയും അന്ത്യസംസ്‌കാരകർമങ്ങൾ നടത്തി

വൃക്ഷ ദമ്പതിമാരുടെ വിവാഹ ബന്ധം വേർപെടുത്തി; 33 വർഷം മുമ്പ് വിവാഹിതരായ ആൽമരത്തിന്റെയും വേപ്പു മരത്തിന്റെയും അന്ത്യസംസ്‌കാരകർമങ്ങൾ നടത്തി

സ്വന്തം ലേഖകൻ

നീലേശ്വരം: വധൂവരന്മാരായി സങ്കല്പിച്ചു വേളികഴിപ്പിച്ച മരങ്ങൾ ഉണങ്ങിപ്പോയതിനെ തുടർന്ന് വിവാഹബന്ധം വേർപെടുത്തി ഇരുവൃക്ഷങ്ങൾക്കും അന്ത്യസംസ്‌കാരകർമങ്ങൾ നടത്തി.നീലേശ്വരം തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ചയാണ് വേറിട്ട ചടങ്ങ് നടന്നത്. 33 വർഷം മുൻപ് ക്ഷേത്രഗോപുരത്തിനു പുറത്തെ ആൽമരത്തിനൊപ്പമാണ് വേപ്പുമരവും നട്ടുപിടിപ്പിച്ച് വേളിനടത്തിയത്. ദേവീസങ്കല്പമായ വേപ്പുമരത്തെയാണ് തളിയിൽ ക്ഷേത്ര സമീപത്തെ ആൽമരത്തിന് വധുവായി സങ്കല്പിച്ചിരുന്നത്.

നീലേശ്വരം രാജവംശത്തിലെ കെ.സി.അമ്മുത്തമ്പുരാട്ടിയുടെ താത്പര്യപ്രകാരമാണ് നീലമന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഈ ചടങ്ങ് നടത്തിയത്. മാസങ്ങൾക്ക് മുൻപ് ആൽമരം ഉണങ്ങിയതോടെ വേളീബന്ധം വേർപെടുത്തി പുതിയൊരു ആൽമരം നടാനായിരുന്നു തീരുമാനം. എന്നാൽ ക്രമേണ വേപ്പുമരവും ഉണങ്ങി. ഇതോടെ വിവാഹബന്ധം വേർപെടുത്തി ഇരു വൃക്ഷശകലങ്ങളും പ്രതീകാത്മകമായി അഗ്നിയിൽ ലയിപ്പിച്ച് അന്ത്യേഷ്ടിയെന്ന പതിനാറാമത്തെ സംസ്‌കാരം നടത്തി.

അമ്മുത്തമ്പുരാട്ടിയുടെ മകൻ ഡോ. കെ.സി.കെ.രാജ, 33 വർഷം മുൻപു വേളി ചടങ്ങിന് കാർമികത്വം വഹിച്ച നാരായണൻ നമ്പൂതിരിയുടെ മകൻ നീലമന ശംഭു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നതെന്നതും യാദൃച്ഛികമായി. ചടങ്ങുകൾ കാണാൻ ഒട്ടേറെപ്പേർ ക്ഷേത്രസമീപത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP