Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബാർകോഴ കേസിലെ അന്വേഷണം വൈകാൻ കാരണം ബിജു രമേശെന്ന് സർക്കാർ കോടതിയിൽ; ഓരോ ദിവസവും ബിജു പുതിയ തെളിവുകൾ പുറത്തുവിടുന്നത് അന്വേഷണം നീളാൻ കാരണമാകുന്നു

ബാർകോഴ കേസിലെ അന്വേഷണം വൈകാൻ കാരണം ബിജു രമേശെന്ന് സർക്കാർ കോടതിയിൽ; ഓരോ ദിവസവും ബിജു പുതിയ തെളിവുകൾ പുറത്തുവിടുന്നത് അന്വേഷണം നീളാൻ കാരണമാകുന്നു

കൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരെ ഉന്നയിച്ച ബാർ കോഴ കേസിലെ അന്വേഷണം നീളാൻ കാരണം ആരോപണം ഉന്നയിച്ച ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് ആണെന്ന് സർക്കാർ. ഹൈക്കോടതി മുമ്പാകെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ബാർ കോഴക്കസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎ‍ൽഎ: എ.വി.താമരാക്ഷൻ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

ഓരോ ദിവസവും ബിജു രമേശ് പുതിയ തെളിവുകൾ പുറത്ത് വിടുകയാണെന്നും സർക്കാർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് സാക്ഷികളെ ചോദ്യം ചെയ്തു. മാണിക്കെതിരെ അവരാരും തന്നെ മൊഴി നൽകിയിട്ടില്ല. എന്നാൽ ബിജു രമേശ് ഓരോ ദിവസവും പുതിയ ശബ്ദരേഖകൾ പുറത്തു വിടുന്നത് അന്വേഷണം നീളാൻ കാരണമാവുന്നു. ബിജു വിജിലൻസിന് കൈമാറിയ സി.ഡി എഡിറ്റ് ചെയ്ത് നൽകിയതാണ്.

അതിനാൽ തന്നെ സി.ഡിയുടെ വിശ്വാസ്യത പരിശോധിക്കണം. അതിനുവേണ്ടി സി.ഡി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. അതിനാൽ ബാർ കേസിലെ വിജിലൻസ് അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ കൂടുതൽ സമയം വേണമെന്നും എ.ജി കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ ആക്ടിങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വിധി പറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP