Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാണി കോഴ വാങ്ങി; നുണപരിശോധനയിൽ അമ്പിളിയോട് ചോദിച്ചത് 15 ചോദ്യങ്ങൾ; പതിമൂന്നിനും ഉത്തരം നൽകി; പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവിട്ട് ചാനലുകൾ; രേഖകൾ വെളിയിൽവന്നത് ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ

മാണി കോഴ വാങ്ങി; നുണപരിശോധനയിൽ അമ്പിളിയോട് ചോദിച്ചത് 15 ചോദ്യങ്ങൾ; പതിമൂന്നിനും ഉത്തരം നൽകി; പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവിട്ട് ചാനലുകൾ; രേഖകൾ വെളിയിൽവന്നത് ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി പ്രതിയായ ബാർകോഴ കേസിൽ മന്ത്രിക്കെതിരെ കുറ്റപത്രം വരുമോ എന്ന ചർച്ചകൾ രാഷ്ട്രീയ കേരളത്തിൽ കൊഴുക്കവേ മാണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി ബാറുടമാ നേതാവ് ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാ ഫലത്തിന്റെ പകർപ്പ് പുറത്തുവന്നു. നേരത്തെ മാദ്ധ്യമങ്ങളിലൂടെ നുണപരിശോധനാ ഫലത്തിന്റെ റിപ്പോർട്ട് ചോർന്നിരുന്നെങ്കിലും അതിന്റെ പകർപ്പ് ഇന്നാണ് പുറത്തുവന്നത്. ചാനലുകളിലൂടെയാണ് നുണപരിശോധനാ ഫലത്തിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

കേസിൽ ആരോപണ വിധേയനായ മന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഡ്രൈവർ അമ്പിളിയുടെ നുണപരിശോധനാ ഫലം. അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കിയപ്പോൾ ഉന്നയിച്ച് 15 ചോദ്യങ്ങളിൽ പതിമൂന്നെണ്ണത്തിനും വ്യക്തമായ ഉത്തരമാണ് അദ്ദേഹം നൽകിയത്. രണ്ട് ചോദ്യങ്ങൾക്ക് മാത്രമായിരുന്നു വ്യക്തമായ ഉത്തരം നൽകായിരുന്നത്. ചോദ്യാവലിയിലെ 13ാമത്തെ ചോദ്യം മാണി കോഴ വാങ്ങിയോ എന്നതായിരുന്നു. ഈ ചോദ്യത്തിന് ഉത്തരമായി കോഴ വാങ്ങിയെന്ന് വ്യക്തമായി തന്നെ അമ്പിളി പറയുന്നു. മാണിയുടെ ഔദ്യോഗിക വസതിയായി പ്രയാന്തിയിൽ എത്തിയാണ് കോഴ നൽകിയത്.

ബാർ അസോസിയേഷൻ പ്രസിഡന്റ് രാജ് കുമാർ ഉണ്ണിയുടെ ബന്ധുക്കളെ കുറിച്ചുള്ള 9,10 ചോദ്യങ്ങൾക്കാണ് അമ്പിളി വ്യക്തമായ മറുപടി നൽകാതിരുന്നത്. രാജ്കുമാർ ഉണ്ണിയുടെ നിർദ്ദേശ പ്രകാരം അമ്പിളി, ബാറുടമയും രാജ്കുമാറിന്റെ ബന്ധുവുമായ ശ്രീവത്സന്റെ വീട്ടിലേക്ക് പോയി പണമടങ്ങിയ കവറുകൾ കൊണ്ടു വരികയായിരുന്നോ എന്നായിരുന്നു ഒമ്പതാമത്തെ ചോദ്യം. അങ്ങനെ പോയെങ്കിൽ ശ്രീവത്സന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഏൽപിച്ച കവറുകൾ തന്നെയാണോ രാജ്കുമാറിന് കൈമാറിയത് എന്നതാണ് പത്താമത്തെ ചോദ്യം. ഈ ചോദ്യങ്ങൾക്കാണ് അമ്പിളി മറുപടി നൽകാതിരുന്നത്.

മന്ത്രി കെ.എം.മാണിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് 35 ലക്ഷം രൂപ കൈമാറിയത്. രാജ്കുമാർ ഉണ്ണി പറഞ്ഞത് പ്രകാരം രണ്ട് പ്ലാസ്റ്റിക് കവറുകളിലായാണ് പണം കൈമാറിയതെന്നും അമ്പിളി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മാണിക്ക് കോഴപ്പണം കൈമാറിയോ എന്ന ഫോറൻസിക് വിദഗ്ദ്ധരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് കണ്ടുവെന്നു തന്നെയായിരുന്നു അമ്പിളിയുടെ മറുപടി.

മാണിക്ക് പണം കൊടുത്തു എന്ന് പറഞ്ഞത് സത്യമാണെന്ന് നുണ പരിശോധനയിൽ വ്യക്തമായി. ഹോട്ടൽ സൺബീമിൽ ഉണ്ണി പറഞ്ഞത് പ്രകാരം പോയി എന്നും ഹോട്ടൽ മാനേജരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നും നുണ പരിശോധനയിൽ അമ്പിളി വ്യക്തമാക്കുന്നുണ്ട്. 35 ലക്ഷം രൂപ എണ്ണുമ്പോൾ കൂടെ ഉണ്ടായിരുന്നു. ഉണ്ണി പറഞ്ഞ പ്രകാരം രണ്ട് കവറിലുള്ള പണം എടുത്തു. അതുമായി കെഎം മാണിയുടെ വീട്ടിലേക്ക് പോയി. മാണിക്ക് പണം കൈമാറുന്നു കണ്ടു എന്നും അമ്പിളി നുണപരിശോധനയിൽ ശരിവെയ്ക്കുന്നു.

മൊഴിപ്പകർപ്പ് വിജിലൻസ് കോടതിക്ക് കൈമാറിയിരുന്നു. ബിജു രമേശിന്റെ വാഹനം മാണിയുടെ ഔദ്യോഗിക വസതിയിൽ എത്തിയതിനുള്ള തെളിവുകൾ വിജിലൻസിന് നേരത്തെ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ അമ്പിളിയുടെ മൊഴി കേസിൽ വഴിത്തിരിവായേക്കും. അതേസമയം ബാർകോഴ കേസിൽ നുണപരിശോധനാ ഫലം ചോർന്നത് െ്രെകംബ്രാഞ്ച് അന്വേഷിക്കമെന്ന് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്പിളിയുടെ നുണപരിശോധനാ ഫലം പുറത്തുവന്നത്. വിജിലൻസിന്റെ അന്വേഷണ വിവരങ്ങൾ ചോർന്നതും ഈ അന്വേഷണത്തിന്റെ പരിധിയിൽ വരും. െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കേസിൽ അമ്പിളി അടക്കം ആറ് പേരുടെ നുണ പരിശോധനയ്ക്കാണ് വിജിലൻസിന്റെ അന്വേഷണം സംഘം സമീപിച്ചത്. അമ്പിളിക്ക് പുറമെ ബാറുടമ രാജ്കുമാർ ഉണ്ണിയുടെ ബന്ധു ശ്രീവത്സനെയും, നാല് ബാറുടമകളെയുമാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. അമ്പിളി ആദ്യ ഘട്ടത്തിൽ തന്നെ നുണ പരിശോധനയ്ക്ക് സന്നദ്ധനാവുകയായിരുന്നു. ഈ മാസം പതിനെട്ടിനാണ് അമ്പിളിയെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്. ബാറുടമകൾ നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP