Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുമ്പു നടത്തിയ അന്വേഷണത്തിൽ അപാകതയുണ്ടെന്നു വിജിലൻസ് ഡയറക്ടർക്കു നിയമോപദേശം; ബാറുടമകളുടെ ശബ്ദരേഖ രേഖപ്പെടുത്താത്തതു വീഴ്ച: ബാർ കോഴക്കേസ് വീണ്ടും അന്വേഷിച്ചേക്കും

മുമ്പു നടത്തിയ അന്വേഷണത്തിൽ അപാകതയുണ്ടെന്നു വിജിലൻസ് ഡയറക്ടർക്കു നിയമോപദേശം; ബാറുടമകളുടെ ശബ്ദരേഖ രേഖപ്പെടുത്താത്തതു വീഴ്ച: ബാർ കോഴക്കേസ് വീണ്ടും അന്വേഷിച്ചേക്കും

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും മന്ത്രിമാരുടെ സ്ഥാനലബ്ധിക്കും ഇടയാക്കിയ ബാർ കോഴക്കേസ് വീണ്ടും അന്വേഷിച്ചേക്കും. മുമ്പു നടത്തിയ അന്വേഷണത്തിൽ അപാകതയുണ്ടെന്നു വിജിലൻസ് ഡയറക്ടർക്കു നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണു ബാർ കോഴക്കേസ് വീണ്ടും അന്വേഷിക്കാനുള്ള സാധ്യത തെളിയുന്നത്.

ബാർ മുതലാളിമാരുടെ ശബ്ദരേഖ രേഖപ്പെടുത്താതിരുന്നത് വീഴ്ചയാണെന്നും നിയമോപദേശത്തിൽ പറയുന്നു. നേരത്തെ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട മാണിയുടെ ഹർജിയിൽ കെ.എം മാണിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് വിശ്വസിക്കാനാവില്ലെന്നു ഹൈക്കോടതി പറഞ്ഞിരുന്നു.

നിങ്ങളുടെ പൊലീസ് നിങ്ങൾക്കെതിരെ കള്ളക്കേസ് എടുക്കുമോ, ശക്തനായ മന്ത്രിക്ക് എതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്നത് വിശ്വസിക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചിരുന്നു. അടിയന്തര പ്രാധാന്യം ഉള്ളതല്ല മാണിയുടെ ഹർജിയെന്നും നാട്ടിൽ നിരവധിപേർ കേസുകളിൽ പ്രതിയാകുന്നുണ്ടെന്നും, എല്ലാ പ്രതികളും നിയമത്തിന് മുന്നിൽ ഒരുപോലെയാണെന്നും കോടതി അന്ന് പരാമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP